Sunday, March 29, 2026

ഗുരുവായൂരമ്പലനടയിൽ മീരാനന്ദന് താലികെട്ട്

Date:

ഗുരുവായൂര്‍ : നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ആണ് വരന്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. താലികെട്ടിന്റെയും സിന്ദൂരം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ മീര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് ആയിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. കൊച്ചി എളമക്കര സ്വദേശിനിയായ മീരാനന്ദന്‍ ലാല്‍ജോസിന്റെ ‘മുല്ല’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.

2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വര്‍ഷം ‘വാല്‍മീകി’ എന്ന ചിത്രത്തിലൂടെ തമിഴിലും 2011ല്‍ ‘ജയ് ബോലോ തെലങ്കാന’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ ‘കരോട്പതി’ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി

പുതിയ മുഖം, പോത്തന്‍ വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. ‘എന്നാലും എന്റളിയാ’ എന്നതാണ് മീരയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...