ക്വാർട്ടർ തുടങ്ങുകയായി, ഇനി കളി മാറും; യൂറോ കപ്പിൽ വമ്പന്മാരുടെ ഏറ്റുമുട്ടൽ

Date:

ബെർലിൻ: യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. ലോകതാരങ്ങളുടെ കളി മികവ് തെളിയുന്ന ദിനങ്ങൾ. വമ്പൻ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഗ്രൗണ്ടിൽ തീ പാറും.

ജൂലൈ അഞ്ചിന് ക്വാർട്ടറിലെ ആദ്യ മത്സരം സ്പെയിൻ – ജർമ്മനി ഏറ്റുമുട്ടലാണ്. ജോർജിയയെ 4-1ന് തോൽപ്പിച്ചാണ് സ്പെയിൻ ക്വാർട്ടറിലെത്തിയത്. ഡെന്മാർക്കിനെ 2-0ന് പരാജയപ്പെടുത്തിയാണ് ജർമനി ക്വാർട്ടറിലെത്തിയത്.

ജൂലൈ അഞ്ചിന് രാത്രി 12.30ന് പോർച്ചുഗലും ഫ്രാൻസും ഏറ്റുമുട്ടും. സ്ലോവേനിയയെ ഷൂട്ടൗട്ടിൽ (3-0) പരാജയപ്പെടുത്തിയാണ് പോർച്ചുഗലിന്‍റെ വരവ്. ബെൽജിയത്തെ 1-0ന് തോൽപ്പിച്ചാണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയത്.

ജൂലൈ ആറിന് ഇംഗ്ലണ്ടും സ്വിറ്റ്സർലൻഡും തമ്മിലാണ് മത്സരം. സ്ലൊവാക്യയെ 2-1നാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ 2-0ന് തകർത്താണ് സ്വിറ്റ്സർലൻഡിന്‍റെ വരവ്.

ജൂലൈ ആറ് രാത്രി 12.30ന് അവസാന ക്വാർട്ടർ മത്സരത്തിൽ നെതർലൻഡ്സും തുർക്കിയയും മത്സരിക്കും. റൊമാനിയയെ 3-0ന് തുരത്തിയാണ് നെതർലൻഡ്സിന്‍റെ വരവ്. ഓസ്ട്രിയയെ 1-0ന് പരാജയപ്പെടുത്തിയാണ് തുർക്കിയ അവസാന എട്ടിൽ ഇടംപിടിച്ചത്.

ജൂലൈ ഒമ്പതിന് രാത്രി 12.30നും, 10ന് രാത്രി 12.30നുമാണ് സെമി ഫൈനൽ മത്സരങ്ങൾ. ജൂലൈ 14 രാത്രി 12.30നാണ് ഫൈനൽ മത്സരം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാസർഗോഡ് ഡിസിസി ഓഫീസിൽ അടിയോടടി! ; ഏറ്റുമുട്ടൽ സീറ്റ് വിഭജനത്തെ ചൊല്ലി

കാസർഗോഡ് : കാസർഗോഡ് ഡിസിസി ഓഫീസിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ അടിയോടടി....

ശബരിമല സ്വര്‍ണ്ണക്കവർച്ച :   ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍...

രാഷ്ട്രപതി റഫറൻസ്: ബില്ല് പിടിച്ചു വെക്കാനുള്ള വിവേചനാധികാരമില്ല; ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടനാ ബെഞ്ച്

ന്യൂഡൽഹി : ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ...