Sunday, March 8, 2026

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനം; ബുക്ക് ചെയ്തവരുടെ യാത്ര മുടക്കി; റിപ്പോർട്ട് തേടി ഡിജിസിഎ

Date:

ന്യൂഡൽഹി ∙ നുവാർക്കിൽനിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം, ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനായി ചാർട്ടർ ചെയ്ത സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയോട് വിശദീകരണം തേടി. ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ചാർട്ടർ ചെയ്തതോടെ ഈ വിമാനത്തിൽ യാത്ര ചെയ്യാൻ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് അസൗകര്യം ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാൽ ജൂലൈ രണ്ടിന് ഈ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാരിൽ ഭൂരിഭാഗം പേരേയും യാത്രാമാറ്റം അറിയിച്ചിരുന്നതായി വിമാനക്കമ്പനി പറയുന്നു.. യാത്ര റദ്ദാക്കിയ വിവരം അറിയാതെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് ഡൽഹിയിലേക്ക് പോകാൻ ന്യുയോർക്കിൽനിന്ന് മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു. നുവാർക്കിൽനിന്ന് ഇവരെ റോഡ് മാർഗം ന്യൂയോർക്കിൽ എത്തിച്ചാണ് ബദൽ യാത്രാ സംവിധാനം ഒരുക്കിയതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

മോശം കാലാവസ്ഥയെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം വ്യാഴാഴ്ച പുലർച്ചെ നാട്ടിലെത്തുമെന്നാണ് വിവരം. ഡൽഹിയിലായിരിക്കും ഇന്ത്യൻ താരങ്ങൾ വിമാനമിറങ്ങുക. ലോകകപ്പ് വിജയത്തിനു പിന്നാലെ ജൂൺ 30 നാണ് ഇന്ത്യൻ ടീം ന്യൂയോർക്ക് വഴി ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്നത്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കാരണം വിമാന സർവീസുകൾ റദ്ദാക്കിയതോടെ ടീം ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. ഈ സാ‌ഹചര്യത്തിലാണ് ടീമിനെ തിരിച്ചെത്തിക്കാൻ ബിസിസിഐ ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

55 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സര രംഗത്ത്, കെ കെ ശൈലജ പേരാവൂരിലേക്ക് ; സിപിഎം സ്ഥാനാർത്ഥി പട്ടികയായി     

തിരുവനന്തപുരം :  55 സിറ്റിങ് എംഎൽഎമാരേയും വീണ്ടും മത്സരിപ്പിക്കാൻ സി പി...

രാഷ്ട്രപതിയുടെ സന്ദർശനത്തിലെ പ്രോട്ടോക്കോൾ ലംഘനം : മമത സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നാരോപിച്ച് ...

ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ; ഇറാന്റെ സമ്പൂർണ നാശം ലക്ഷ്യമെന്ന് ട്രംപ്

ടെഹ്റാൻ :ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് കനത്ത...

അമേരിക്കയിൽ തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട് ; ഫെബ്രുവരിയിൽ ജോലി നഷ്ടപ്പെട്ടത് 92,000 പേർക്ക്

വാഷിങ്ടൺ : അമേരിക്കയിൽ ദിനംപ്രതിയെന്നോണം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്....