Friday, April 10, 2026

ഏഷ്യ കപ്പിനായി ഇന്ത്യൻ വനിതകൾ ശ്രീലങ്കയിൽ; ആദ്യ മത്സരം പാക്കിസ്ഥാനുമായി ഇന്ന്

Date:

ചിത്രം – കടപ്പാട് / ടൈംസ് ഓഫ് ഇന്ത്യ

ദംബുള്ളി: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീം 2024 ഏഷ്യ കപ്പിന് വേണ്ടി ശ്രീലങ്കയിൽ.  തുടർ കപ്പും കൊണ്ടേ മടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് ഇന്ത്യൻ പെൺപട ശ്രീലങ്കയിൽ കാലുകുത്തിയത്. ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്​ പാക്കിസ്ഥാനുമായിട്ടാണ്. ദംബുള്ളിയില്ലാണ് മത്സരം.

ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ, സ്‌മൃതി മന്ദനാ, ഷെഫാലി വർമ്മ, ജെമിമ റോഡ്രിഗ്സ്സ്, റിച്ച ഘോഷ്, ഉമാ ഛേത്രി, പൂജ വസ്ത്രാകർ, ദയാലൻ ഹേമലത , രേണുക സിംഗ് താക്കൂർ, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടിൽ എന്നിവരാണ് ഇന്ത്യയുടെ ഈ വർഷത്തെ ഏഷ്യ കപ്പ് സ്‌ക്വാഡ്.

15 മത്സരങ്ങളാണ് ടൂർണ്ണമെന്റിൽ ആകെയുള്ളത്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, യുഎഇ, മലേഷ്യ, തായ്‌ലൻഡ്, നേപ്പാൾ, എന്നി ടീമുകളാണ് പങ്കെടുക്കും. ഗ്രൂപ്പ് ഘട്ടങ്ങൾ ആയിട്ടാണ് മത്സരങ്ങൾ അരങ്ങേറുക.  ഇന്ത്യ ഉൾപ്പെടുന്ന ആദ്യ ഗ്രൂപ്പിൽ  പാക്കിസ്ഥാൻ യുഎഇ, നേപ്പാൾ എന്നി ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾക്കായിരിക്കും സെമി ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത. ജൂലൈ 28 നു ദംബുള്ളിയിലാണ് ഫൈനൽ മത്സരവും അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് ഉയർന്ന പോളിങ് ; വടക്കൻ ജില്ലകളിൽ  സംസ്ഥാന ശരാശരിക്കും മീതെ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ്. ഏറ്റവും ഒടുവിലെ...

ബാരാമതി ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പിന്മാറി, സുനേത്ര പവാറിന് എതിരില്ല

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുൻ എൻ‌സി‌പി നേതാവുമായ അജിത് പവാറിൻ്റെ...

മുറിവേറ്റ വോട്ട് ! ; 5 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ അക്ഷയ നേടി സ്വന്തം വോട്ടവകാശം

തൃശ്ശൂർ : മുറിവേറ്റ് ഇടതു ചൂണ്ടുവിരലിൽ തുന്നിക്കെട്ടിയ നിലയിലായിരുന്നു അക്ഷയ സന്തോഷ്...