Tuesday, September 1, 2026

നവ്ദീപ് സൈനി പരിഗണിക്കപ്പെടുന്നു; ഗൗതം ഗംഭീറിൻ്റെ തിരഞ്ഞെടുപ്പ്

Date:

മുംബൈ: രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ഹെഡ് കോച്ചായി ഗൗതം ഗംഭീർ എത്തിയതോടെ ഇതുവരെ വേണ്ടത്ര പരിഗണിക്കപ്പെടാത്ത പല കളിക്കാരും ടീം ഇന്ത്യയുടെ ഭാഗമാകും. അത്തരത്തിൽ പെട്ട ഒരാളാണ് പേസര്‍ നവ്ദീപ് സൈനി. ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി തയ്യാറാക്കപ്പെടുന്ന പുതിയ ടീമിൽ കുല്‍ദീപ് യാദവിനൊപ്പം പേസര്‍ നവ്ദീപ് സൈനിയും ഇന്ത്യ ടീമിൽ സാന്നിദ്ധ്യമറിയിക്കും.

രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡും മുഖ്യ പരിശീലകരായിരിക്കുമ്പോഴൊന്നും നവദീപിന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയില്ല. ഗൗതം ഗംഭിർ നേതൃത്വം നൽകിയിരുന്ന കഴിഞ്ഞ ഐപിഎല്‍ കൊൽക്കത്ത ടീമിൽ നവദീപ് അംഗമായിരുന്നു. 2021ലാണ് സൈനി അവസാനമായി ഇന്ത്യക്കായി കളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...

നേപ്പാൾ: പ്രളയ ദുരന്തത്തിൽ മരണസംഖ്യ 800 ആയി ഉയർന്നു;2502 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും NDRRMA

കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എണ്ണൂറിലേക്ക് ഉയർന്നു....