ഇനി ഫൈനലിസിമക്കായി കാത്തിരിക്കാം, ലാമിന്‍ യമാലിനൊപ്പം നമുക്കും!

Date:

സൂറിച്ച്: ഫൈനലിസിമക്കായുള്ള കാത്തിരിപ്പിനൊരു ഇത്തവണ ഒരു സുഖമുണ്ട്. സ്‌പെയിനും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമെന്നതിനപ്പുറം മെസിയും യുവതാരം ലാമിന്‍ യമാലും മുഖാമുഖം വരുന്ന ഫൈനലിസിമയാണ് ഫുട്ബോൾ പ്രേമികളുടെ മനസ്സ് നിറയ്ക്കുന്നത്.

ഒരു വര്‍ഷത്തിനപ്പുറമാണ് ലോകഫുട്‌ബോളിലെ കരുത്തരായ അര്‍ജന്റീനയും സ്‌പെയിനും നേര്‍ക്കുനേരെത്തുന്നത്. യുറോ കപ്പിൻ്റെ തിളക്കത്തിൽ സ്‌പെയിനും കോപ്പ അമേരിക്കയിൽ മുത്തമിട്ട് അർജ്ജനീനയും കളിക്കളത്തിൽ പൊരുതാനിറങ്ങുമ്പോൾ ഫൈനലിസിമ ആരാധകരെ സംബന്ധിച്ചിടത്തോളം കാൽപ്പന്തുകളിയിലെ പുതിയൊരു ദൃശ്യവിരുന്നാകും. പരിചയസമ്പന്നതയുടെ പ്രഭയുമായ ലിയോണല്‍ മെസിയും യൂറോ കപ്പിൻ്റെ യുവതാരമെന്ന കിരീടം ചൂടി ലാമിന്‍ യമാലും കളം നിറയുന്നത് കാണാൻ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുകയാണ്.

( Photo Courtesy:The Athletic)

ലക്ഷക്കണക്കിന് വരുന്ന ഫുട്ബാൾ ആരാധകരെപ്പോലെ ലാമിന്‍ യമാലിനും ഫൈനലിസിമ ഒരു കാത്തിരിപ്പാണ്. വളരെ കാലത്തെ ആഗ്രഹ പൂര്‍ത്തികരണതിനുള്ള ശുഭമുഹൂർത്തമാണിത്. ആരാധ്യനായകനായ മെസിക്കൊപ്പം ഒരിക്കലെങ്കിലും പന്തുതട്ടണമെന്ന അടങ്ങാത്ത ആഗ്രഹത്തിൻ്റെ സഫലീകരണമാണ് ആ വരുന്ന ദിനം. കുഞ്ഞ് ലാമിനെ കയ്യിലെടുത്ത് ഓമനിച്ചു നില്‍ക്കുന്ന മെസിയുടെ ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വളരുന്നതിനിടെ കുഞ്ഞുകാലുകളിൽ പന്തുരുളാൻ തുടങ്ങിയ നിമിഷം മുതൽ ലാമിന്‍ യമാൽ ഹൃദയത്തിൽ ചേർത്ത് വെച്ച സ്നേഹമാണ് മെസ്സി. അതുകൊണ്ടുതന്നെ കാലം കരുതി വെച്ചതാവാം ലാമിന്‍ യമാലിനായി സ്വപ്നതുല്യമായൊരു സുദിനം. താമസിയാതെ, ഫൈനലിസിമയെന്ന ലോക ഫുട്ബോൾ മത്സരത്തിൽ മെസ്സിയോടേറ്റുമുട്ടാൻ യമാലും ബൂട്ടണിയും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം’ ; നിക്ഷേപം നടത്താനുള്ള താൽപ്പര്യമറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിൽ മർഫി 

കൊച്ചി: കേരളത്തിൽ നിക്ഷേപം നടത്താനുള്ള താൽപ്പര്യമറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിൽ മർഫി....

ഓസ്ട്രേലിയയ്ക്കും കാനഡയ്ക്കും പിന്നാലെ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച് യുകെ

ലണ്ടൻ : ഐക്യോരാഷ്ട്രസഭയുടെ പൊതുസഭ ചേരുന്നതിന് മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി...

സ്വർണ്ണപ്പാളി ശബരിമലയിൽ തിരിച്ചെത്തിച്ചു ; കോടതി അനുമതിയോടെ പുന:സ്ഥാപിക്കും, അത് വരെ സ്ട്രോങ്റൂമിൽ സൂക്ഷിക്കും

ശബരിമല : അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ഒരു...