Friday, February 6, 2026

തിരുപ്പൂരിലെ വീട്ടിൽ പടക്കനിർമ്മാണത്തിനിടെ സ്ഫോടനം: പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ചു

Date:

തിരുപ്പൂർ : തിരുപ്പൂരിൽ വീട്ടിൽ വെച്ച് പടക്കനിർമ്മാണം നടക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 9 മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. പാണ്ഡ്യൻ നഗർ പൊന്നമ്മാൾ വീഥിയിലെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്. വീട് സ്‌ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കണ്ണൻ എന്ന കുമാർ (23), തിരിച്ചറിയാത്ത യുവതി, 9 മാസം പ്രായമായ ആലിയാസ്രിൻ എന്നിവരാണു മരിച്ചത്.

ഈറോഡ് നമ്പിയൂരിൽ പടക്കവിൽപന നടത്തുന്ന ശരവണകുമാർ, ദീപാവലിയും ഉത്സവങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ ഓർഡർ ലഭിച്ചതിനാൽ തൻ്റെ ബന്ധുവായ കാർത്തിയുടെ വീട്ടിൽ പടക്കനിർമ്മാണം നടത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന കണ്ണനെ (23) കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിതറിത്തെറിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇരുവരും പടക്കനിർമ്മാണത്തൊഴിലാളികളാണ്. മരിച്ച 9 മാസം പ്രായമായ ആലിയാസ്രിൻ സ്‌ഫോടനം നടന്ന വീടിൻ്റെ തൊട്ടടുത്ത താമസക്കാരനായ ‘മുഹമ്മദ് ഹുസൈൻ്റെ കുഞ്ഞാണ്.

Share post:

Popular

More like this
Related

വനിതാ എം.എല്‍.എയെ സൃഷ്ടിച്ച് ചരിത്രം കുറിക്കാന്‍ ലീഗ്

കോഴിക്കോട് : ചരിത്രത്തിലാദ്യമായി വനിതാ എം.എല്‍.എയെ നിയമസഭയിലെത്തിക്കാന്‍ മുസ്ലിംലീഗ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ...

അക്ഷരത്തോടൊപ്പം ആരോഗ്യവും: ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : അക്ഷരത്തോടൊപ്പം ആരോഗ്യവും ചേരുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം പൂർണ്ണമാകുതെന്ന...

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനടക്കം 4 പേർക്കെതിരെ കേസ്

കൊച്ചി : സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടറുകളും ലാപ്ടോപ്പുകളും...