ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് പാക്കിസ്ഥാനിൽ: രണ്ട് ഗ്രൂപ്പ്, എട്ട് ടീമുകൾ; ഇന്ത്യയുടെ പങ്കാളിത്തം ചോദ്യചിഹ്നമാകും

Date:

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലുള്ളത്. ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും ബംഗ്ലാദേശും ന്യൂസീലന്‍ഡുമാണുള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ്. പിടിഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടമെന്ന ലക്ഷ്യം വെച്ചുകൊണ്ടായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. രണ്ടു ഗ്രൂപ്പിലും
ഒരേപോലെ ശക്തരായ ടീമുകളാണ്. ഫോർമാറ്റുകൾക്ക് അനുസരിച്ച് ഏറ്റവും മികച്ച കളിക്കാരായിരിക്കും ഓരോ ടീമിൻ്റെയും അന്തിമപ്പട്ടികയിൽ ഇടം നേടുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ 15 മത്സരങ്ങള്‍ക്ക് പാക്കിസ്ഥാനിലെ ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവടങ്ങളാണ് വേദിയാവുന്നത്. . എന്നാല്‍ ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കാന്‍ തയ്യാറല്ല. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതാണ്. ബിസിസിഐ ആവശ്യപ്പെടുന്നത് മത്സരം ഒരു ന്യൂട്രല്‍ വേദിയില്‍ നടത്തണമെന്നാണ്. അങ്ങനെ വരുമ്പോള്‍ ദുബായ് ആയിരിക്കും മത്സരം നടത്താനായി ബിസിസിഐ മുന്നോട്ടു വെയ്ക്കുന്നത്.
ഇതിനിടെ മത്സരക്രമത്തിന്റെ കരട് രൂപം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ലാഹോറിലാണ് നടക്കുന്നത്.

എന്നാല്‍ ഇത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാവും. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും പാക്കിസ്ഥാനില്‍ കളിക്കാന്‍ വലിയ താല്‍പര്യമില്ലെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ പിസിബിക്ക് മുകളില്‍ സമ്മര്‍ദ്ദം ശക്തമാവും. ഇന്ത്യന്‍ ടീമിനെ ഒഴിവാക്കി ചാമ്പ്യന്‍സ് ട്രോഫി നടത്തിയാല്‍ സാമ്പത്തികമായി പിസിബിക്കത് വലിയ നഷ്ടമുണ്ടാക്കും. കാരണം ഇന്ത്യ മാറിനിന്നാല്‍ പ്രമുഖ സ്‌പോണ്‍സര്‍മാര്‍ പിന്മാറിയേക്കും.

അങ്ങനെ വരുമ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാതിരിക്കാന്‍ ആവില്ല. എന്നാല്‍ ഇത്തവണ പിസിബി പിടിവാശിയിലാണെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് കളിക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കെത്തിയിരുന്നു. അതുകൊണ്ടുതന്നെ പാക്കിസ്ഥാനിലേക്ക് ഇന്ത്യയും പോകണമെന്ന നിലപാടാണ് പിസിബിക്കുള്ളത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിസിസി ഐ തയ്യാറാകില്ലെന്ന കാര്യം ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച്...

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...