Friday, April 17, 2026

മികേൽ മറീനോ മിന്നിച്ചു, ജർമനിയെ ജയിച്ച് സ്പെയിൻ സെമിയിൽ

Date:

സ്റ്റുഗർട്ട്∙ സ്വന്തം നാട്ടിൽ കളിച്ച് കപ്പടിക്കാമെന്ന മോഹം പൊലിഞ്ഞു, ജർമ്മനി യൂറോകപ്പിൽ നിന്ന് പുറത്തേക്ക്. അധിക സമയത്തേക്ക് നീണ്ട ക്വാര്‍ട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജർമ്മനി സ്പെയിനോട് അടിയറവു പറഞ്ഞു. പകരക്കാരനായി ഇറങ്ങിയ മികേൽ മറീനോ നേടിയ ഹെഡർ ഗോളിലാണ് സ്പെയിൻ സെമി ഉറപ്പിച്ചത്.. 119–ാം മിനിറ്റിലായിരുന്നു സ്പെയിനിന്റെ വിജയ ഗോൾ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

51–ാം മിനിറ്റിൽ ദാനി ഒൽമോയുടെ വകയായിരുന്നു സ്പെയിൻ്റെ ഗോൾ.89–ാം മിനിറ്റിൽ പിറന്ന ജർമനിയുടെ മറു ഗോൾ ഫ്ലോറിയൻ വിർട്സൺ നേടി. കളിയിൽ ഒരു ചുവപ്പ് കാർഡും കണ്ടു – ജർമൻ ഫോര്‍വേഡ് ജമാൽ മുസിയാലയെ കഴുത്തിനു പിടിച്ച്
വീഴ്ത്തിയതിനാണ് സ്പാനിഷ് താരം ദാനി കർവഹാൽ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായത്.

സ്പാനിഷ് ആക്രമണത്തോടെയാണ് മത്സരത്തിനു തുടക്കമിട്ടതെങ്കിലും അധികം വൈകും മുൻപേ മിഡ്ഫീൽഡർ പെദ്രിയെ നഷ്ടമായത് സ്പെയിന് തിരിച്ചടിയായി. ജർമൻ താരം ടോണി ക്രൂസിന്റെ ഫൗളിൽ പരുക്കേറ്റു ഗ്രൗണ്ടിൽ വീണ പെദ്രി ഉടനെ കളം വിടുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ഒൽമോയെ ഗ്രൗണ്ടിലിറങ്ങി മിനിറ്റുകൾക്കുള്ളിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിന് അന്റോണിയോ റൂഡിഗർ മഞ്ഞക്കാർഡും കണ്ടു.

ഇരു ടീമും ആക്രമിച്ചു കളിച്ചതോടെ ഇരുഗോൾ മുഖത്തും പന്ത് കയറിയിറങ്ങി. 35-ാം മിനിറ്റിൽ കായ് ഹാവെർട്സിന്റെ ലോ ഷോട്ട് സ്പാനിഷ് ഗോളി ഉനായ് സിമോൺ പിടിച്ചെടുത്തപ്പോൾ 39–ാം മിനിറ്റിൽ ഒൽമോയെടുത്ത നെടുനീളൻ ഷോട്ട് ജർമന്‍ ഗോളിയും പ്രതിരോധിച്ചു.
45–ാം മിനിറ്റിൽ ലാമിൻ യമാലിന്റെ ഗോൾ ശ്രമം ജർമൻ ഗോളി അനായാസമാണ് കൈപ്പിടിയിലൊതുക്കിയത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.

രണ്ടാം പകുതി തുടങ്ങുമ്പോൾ തന്നെ സ്പെയിനും ജർമനിയും ടീമിൽ സബസ്റ്റിറ്റ്യൂഷനുകൾ കൊണ്ടുവന്നു. സ്പാനിഷ് ടീമിൽ റോബിൻ നോർമണ്ടിനെ പിന്‍വലിച്ച് നാച്ചോ ഇറങ്ങി. ജർമനിക്കായി റോബർട്ട് ആൻറിച്, ഫ്ലോറിയൻ വിച് എന്നിവരും
കളിക്കാനിറങ്ങി. 51–ാം മിനിറ്റിൽ ഡാനി ഒൽമോ സ്പെയിനെ മുന്നിലെത്തിച്ചു. ഗോൾ വീണതിനു പിന്നാലെ ജർമൻ താരങ്ങളുടെ ആക്രമണം പ്രതീക്ഷിച്ച സ്പെയിൻ പ്രതിരോധത്തിലേക്ക് മാറി.

68–ാം മിനിറ്റിലും കിട്ടി ഒൽമോക്ക് ഒരു ഫൗൾ. ജർമൻ താരം ടോണി ക്രൂസ് അതിന് മഞ്ഞക്കാര്‍ഡും വാങ്ങി. രണ്ടാം പകുതിയിൽ യമാലിനെ പിൻവലിച്ച് സ്പെയിൻ ടോറസിനെ ഇറക്കി. 80–ാം മിനിറ്റിൽ ജർമന്‍ താരം തോമസ് മുള്ളർ കളിക്കാൻ ഇറങ്ങി. 81–ാം മിനിറ്റിൽ ജർമൻ താരം ജമാൽ മുസിയാളയുടെ ഗോൾ ശ്രമം സ്പെയിൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. 83–ാം മിനിറ്റിൽ സ്പാനിഷ് ഗോളിയുടെ ഗോൾ കിക്ക് പിടിച്ചെടുത്ത് ഗോൾ നേടാനുള്ള സുവർണ്ണാവസരം ഹാവെർട്സിന് ലഭിച്ചതാണ്, പക്ഷേ പന്ത് ബാറിനു മുകളിലൂടെ ഗ്യാലറിയിലേക്ക് പറന്നു.

അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ജർമ്മനി നടത്തിയ ശ്രമങ്ങൾക്ക് 89–ാം മിനിറ്റിൽ ഫലം കണ്ടു. ഫ്ലോറിയൻ വിർട്സ് ജർമനിക്കായി സമനില പിടിച്ചു. ഇതോടെ മത്സരം അധിക സമയത്തേക്കു നീണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വനിതാ സംവരണ ബിൽ : വോട്ടെടുപ്പ് ഇന്ന് ; പ്രതിപക്ഷ നിലപാടിനും ഭരണപക്ഷ പ്രതീക്ഷയ്ക്കും ഇന്ന് തെളിച്ചം വരും

ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച വൈകിട്ട് നാല്...

സ്കൂളുകളിൽ ഇന്റേണൽ മാർക്ക് 50% ആക്കി ഉയർത്തും; സ്കോർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും

തിരുവനന്തപുരം : സ്കൂളുകളിൽ ഇന്റേണൽ മാർക്ക് 50 ശതമാനമാക്കി ഉയർത്താൻ സംസ്ഥാന...

കടുത്ത ചൂട്, റെക്കോർഡ് വൈദ്യുതി ഉപഭോഗം; കേരളത്തിൽ ‘പീക്ക് അവറി’ൽ 6,012 മെഗാവാട്ട്, ചരിത്രത്തിലാദ്യം!

തിരുവനന്തപുരം : വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ വൈദ്യുതി ഉപഭോഗം ദിനംപ്രതിയെന്നോണം വർദ്ധിക്കുകയാണ്....