Monday, August 24, 2026

മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

Date:

തിരുവനന്തപുരം : കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്‌ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടാതെ ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ അവധിയാണ്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ചത്തെ അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.

സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായി പെയ്ത മഴയിൽ ഇതുവരെ എട്ട് ജീവനുകളാണ് പൊലിഞ്ഞത്. എട്ടുപേരെ കാണാനില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു. 

Share post:

Popular

More like this
Related

സർക്കാർ വാഗ്ദാനങ്ങള്‍ ലംഘിച്ചു ; വീണ്ടും സമരത്തിനൊരുങ്ങി സി.ജെ.പി

ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരേ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി....

പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം: തിരുവോണ ദിനത്തിൽ സത്യാഗ്രഹത്തിനൊരുങ്ങി  യുഡിഎഫ് എം പിമാർ

പാലക്കാട് : പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: കേരളത്തിന് നഷ്ടങ്ങൾ മാത്രം, കർണ്ണാടകക്ക് ഗുണവും!

കാസർഗോഡ് : പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം പൂർത്തിയാകുന്നതോടെ കേരളത്തിന് നിരത്തിവെയ്ക്കാവുന്നത്  ...