Monday, October 5, 2026

മഴക്കെടുതി: റാന്നിയിലെ കച്ചവടക്കാർക്കുള്ളനഷ്ടപരിഹാരം ഉടൻ നൽകണം – കെ എൻ ബാലഗോപാൽ

Date:

പത്തനംതിട്ട : പ്രളയം തകർത്ത റാന്നിയിലെ കച്ചവടക്കാർക്കും താമസക്കാർക്കും നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. റാന്നിയിലെ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മധ്യകേരളത്തിലെ കടകളിൽ ഓണ സീസണിലാണ് 50 ശതമാനം കച്ചവടം നടക്കുന്നത്. ഇതിനായി സാധനങ്ങൾ ഇറക്കി വെച്ച സാഹചര്യത്തിലാണ് പ്രളയം ഉണ്ടായത് അതെല്ലാമാണ് നശിച്ചു പോയത്.

ഡാം തുറക്കുന്നതിന് മുമ്പായി യാതൊരു മുന്നറിയിപ്പുകളും നൽകിയിരുന്നില്ല എന്ന പരാതി വ്യാപകമായി ഉണ്ട്. സർക്കാരിന്റെ സംഘാടനത്തിലെ പാളിച്ചയാണിത്. മുഖ്യമന്ത്രി മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർ വരെ യാതൊരു അറിയിപ്പും നൽകിയില്ല. വെള്ളപ്പൊക്കത്തിന് ശേഷവും അതിനുമുൻപും സർക്കാർ ഉദ്യോഗസ്ഥരുടെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. ഉണ്ടായ നാശനഷ്ടങ്ങൾക്ക് അനുസൃതമായ നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

കീഴ്മാട് ഇനി പുകവലിക്കില്ല! ; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്....

‘വോട്ടവകാശം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ല’; എസ് ഐ ആറിനെതിരെ വിമർശനവുമായി സുപ്രീം കോടതി ജഡ്ജി ഉജ്ജൽ ഭൂയാൻ

ന്യൂഡൽഹി : രാജ്യത്തെ എസ്ഐആർ നടപടിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ജഡ്ജി ഉജ്ജൽ...