Thursday, October 29, 2026

കീഴ്മാട് ഇനി പുകവലിക്കില്ല! ; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി

Date:

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്. ഇവിടെ ഇനി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. പരസ്യങ്ങളും വെക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് 150ല്‍ 144 മാര്‍ക്ക് നേടിയാണ് കീഴ്മാട് ഈ നേട്ടം കൈവരിച്ചത്.

സ്‌കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുക, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക, പൊതുസ്ഥലങ്ങളിലെ പുകവലി തടയുക, പുകയില ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍.

എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് നടത്തിയ പരിശോധനയും പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ ആദ്യം പറഞ്ഞു വിലക്കിയും ലംഘിച്ചവര്‍ക്ക് പിഴയിട്ടും ബോധവത്കരണം ശക്തമാക്കി. 14,800 രൂപയാണ് ഇത്തരത്തില്‍ പിഴയിനത്തില്‍ ലഭിച്ചത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ‘പുകയില രഹിത സ്ഥലം’, ‘ഇവിടെ പുകവലി പാടില്ല’ എന്നീ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പദ്ധതിക്ക് പിന്നിലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നടനും ഹാസ്യകലാകാരനുമായ സജു കൊടിയനെ പഞ്ചായത്ത്തല അംബാസഡറായി തെരഞ്ഞെടുത്തതായും സര്‍ക്കാര്‍ അറിയിച്ചു.

Share post:

Popular

More like this
Related

ഇനി 24 മണിക്കൂറും റേഷൻ വാങ്ങാം; സംസ്ഥാനത്ത് ജില്ലകൾ തോറും ഗ്രെയിൻ എടിഎം വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറും റേഷൻ വാങ്ങാനുള്ള സൗകര്യമൊരുങ്ങന്നു. റേഷൻ...

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’; ഇന്ത്യാ മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ...

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം....

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 49 പേർ കൊല്ലപ്പെട്ടു, 179 പേർക്ക് പരിക്ക്

മാഡ്രിഡ് : സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 49 പേർ...