Monday, October 5, 2026

ജന്തർ മന്ദർ പ്രതിഷേധത്തിനിടെ ലെെംഗികാതിക്രമം നടത്തിയ എസിപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെ കസ്റ്റഡിയിലെടുത്ത് പോലീസ്

Date:

[Photo Courtesy : X]

ന്യൂഡൽഹി: ജന്തർമന്തർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി എസിപി വിവേക് ഭഗത് ലെെംഗിക അതിക്രമം നടത്തിയെന്നും കയ്യേറ്റം ചെയ്തെന്നും ആരോപണമുന്നയിച്ച മാധ്യമപ്രവർത്തകയെ വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്. തിങ്കളാഴ്ച രാവിലെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്ത ഇവരെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു.

ആരോപണവിധേയനായ വിവേക് ഭഗത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവർത്തകയും മറ്റ് സ്വതന്ത്രമാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും പാർലമെന്റ് പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പ്രതിഷേധത്തിന് പിന്നാലെ ഈ മാധ്യമപ്രവർത്തകയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചിരുന്നു.  വിവേകിനെതിരേ നടപടി വേണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് പുതിയ നടപടി.

ഒക്ടോബർ മൂന്നാം തീയതി ജന്തർ മന്ദറിലെ പ്രതിഷേധത്തിനിടെയാണ് പോലീസുകാരിൽനിന്ന് ലൈംഗിക അതിക്രമമുണ്ടായെന്ന് മൂന്ന് വനിതാമാധ്യമപ്രവർത്തകർ പരാതി ഉന്നയിച്ചത്. ആരോപണം അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, പരാതിയിൽ ഡൽഹി പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ദൃശ്യങ്ങൾ തരാൻ പോലീസ് തയ്യാറായില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.”അവർ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്തില്ല. പകരം ഞങ്ങളെ കസ്റ്റഡിയിൽ എടുക്കുകയാണുണ്ടായത്.”- പ്രതിഷേധക്കാർ വ്യക്തമാക്കി.

Share post:

Popular

More like this
Related

കീഴ്മാട് ഇനി പുകവലിക്കില്ല! ; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്....

‘വോട്ടവകാശം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ല’; എസ് ഐ ആറിനെതിരെ വിമർശനവുമായി സുപ്രീം കോടതി ജഡ്ജി ഉജ്ജൽ ഭൂയാൻ

ന്യൂഡൽഹി : രാജ്യത്തെ എസ്ഐആർ നടപടിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ജഡ്ജി ഉജ്ജൽ...