Monday, October 5, 2026

‘വോട്ടവകാശം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ല’; എസ് ഐ ആറിനെതിരെ വിമർശനവുമായി സുപ്രീം കോടതി ജഡ്ജി ഉജ്ജൽ ഭൂയാൻ

Date:

ന്യൂഡൽഹി : രാജ്യത്തെ എസ്ഐആർ നടപടിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ജഡ്ജി ഉജ്ജൽ ഭൂയാൻ. ദശലക്ഷക്കണക്കിന് പേരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടി ന്യായീകരിക്കാനാകില്ലെന്നും ഇത്തരം നടപടി ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും, നോട്ടീസും കേൾക്കാനുള്ള അവസരവും നൽകാതെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കാനാകില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

ഭരണഘടനയ്ക്ക് മുകളിൽ ആർക്കും അധികാരമില്ലെന്നും, കോടിക്കണക്കിന് പേരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്നത് അവരെ സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം, പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഒക്ടോബർ 6ന് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹർജിക്കാർ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇതൊരു ഉപതെരഞ്ഞെടുപ്പ് മാത്രമല്ലേ എന്നായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. മുൻപ് നിശ്ചയിച്ച പ്രകാരം ഒക്ടോബർ 5 തന്നെ കേസിൽ വാദം കേൾക്കുമെന്ന് കോടതി പറഞ്ഞു.

Share post:

Popular

More like this
Related

കീഴ്മാട് ഇനി പുകവലിക്കില്ല! ; കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി

കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമായി എറണാകുളം ജില്ലയിലെ കീഴ്മാട്....

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ്...