അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെമൃതദേഹം നാട്ടിലെത്തിച്ചു

Date:

തിരുവനന്തപുരം : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാന അപകടത്തിൽ മരിച്ച 37 കാരിയായ മലയാളി നഴ്‌സ് രഞ്ജിത നായരുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ പത്തനംതിട്ട ജില്ലയിലെ  ജന്മനാട്ടിൽ എത്തിച്ചു. യുകെയൽ ജോലി ചെയ്യുകയായിരുന്ന രഞ്ജിത നായർ അവിടത്തെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി ലണ്ടനിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ രജ്ജിതയുടെ മൃതദേഹം രാവിലെ ഏഴ് മണിയോടെയാണ്  തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം സ്വീകരിക്കാനും അന്തിമോപചാരം അർപ്പിക്കാനും കേരള മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന രാഷ്ട്രീയ നേതാക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.

പിന്നീട് സഹോദരനും അടുത്ത ബന്ധുവും ചേർന്ന് മുതദ്ദേഹം അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ നാട്ടുകാർക്ക് ആദരാഞ്ജലി അർപ്പിക്കാനായി പുല്ലാഡിലെ സ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകുന്നേരം അവരുടെ കുടുംബ വീട്ടിൽ സംസ്കാരം നടക്കും. രണ്ട് കുട്ടികളും ക്യാൻസർ രോഗിയായ അമ്മയുമാണ് രഞ്ജിതയുടെ വീട്ടിലുള്ളത്.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമായ ബോയിംഗ് 787 ഡ്രീംലൈനർ ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇടിച്ചുകയറി 270-ലധികം പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് താരിഫ് കേരളത്തേയും ബാധിക്കും; വ്യവസായങ്ങൾക്കും കയറ്റുമതിയ്ക്കും ഭീഷണിയെന്ന് ധനകാര്യമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : യു എസ് താരിഫുകൾ കേരളത്തിലെ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങൾക്ക് വെല്ലുവിളിയാകുമെന്ന്...

സംസ്ഥാനത്ത് ‘സ്ത്രീ ക്ലിനിക്കുകള്‍’ക്ക് തുടക്കമായി ; ആറ് മാസത്തിലൊരിക്കല്‍ സ്ത്രീകൾ ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 'സ്ത്രീ ക്ലിനിക്കുകള്‍'ക്ക് തുടക്കമായി. സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ...