‘കപ്പലുകൾക്ക് ചുമത്തുന്ന അമിത നിരക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ പാനമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കും’ – ട്രംപ്

Date:

ന്യൂയോർക്ക് : പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അമിത നിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകി. കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ അന്യായനിരക്ക് ചുമത്തിയിരുന്നു. ഇതാണ് സഖ്യരാജ്യമായ പാനമയ്ക്ക് മുന്നറിപ്പ് നൽകാൻ ട്രംപിനെ പ്രേരിപ്പിച്ചത്. എന്നാൽ, ഈ പാതയിലെ ചൈനീസ് അധിനിവേശത്തെ അവഗണിക്കില്ലെന്നും ട്രംപ് പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.

‘പാനമ ഇതതരത്തില്‍ അമിത നിരക്ക് ഈടാക്കുന്നത് അധിക്ഷേപമാണ്. പ്രത്യേകിച്ച് അമേരിക്ക പാനമയ്ക്ക് നല്‍കിയ ദാനമാണ് കനാലെന്ന് അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നത് പരിഹാസ്യമാണ്. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനല്ല കനാല്‍ വിട്ടുകൊടുത്തത്. അമേരിക്കയും പാനമയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗം മാത്രമാണത്. ഈ മഹത്തായ ദാനത്തിന്റെ ധാര്‍മ്മികവും നിയമപരവുമായ തത്വങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ പാനമ കനാല്‍ പൂര്‍ണമായും തിരിച്ചു നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും.’ – ട്രംപ് വ്യക്തമാക്കുന്നു. എന്നാല്‍ ട്രംപിന്റെ ഈ പ്രസ്താവനയോട് വാഷിങ്ടണിലെ പാനമ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആഗോള വിപണിയുടെ നല്ലൊരു ശതമാനം വ്യാപാരവും നടക്കുന്നത് പസിഫിക്കിനേയും അറ്റ്‌ലാന്റിക് സമുദ്രങ്ങളേയും ബന്ധിപ്പിക്കുന്ന പാനമ കനാലിലൂടെയാണ്. ഇതുവഴി അറ്റ്‌ലാന്റിക്കില്‍ നിന്ന് പസിഫിക്ക് സമുദ്രത്തിലേക്കെത്താന്‍ എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരേയാണ് എടുക്കുക.

1914-ലാണ് 82 കിലോമീറ്റർ നീളമുള്ള പനാമ കനാലിൻ്റെ നിര്‍മ്മാണം യുഎസ് പൂര്‍ത്തിയാക്കിയത്. 1999-ലാണ് അമേരിക്ക പാനമയ്ക്ക് കൈമാറുന്നത്. 1977- ൽ പ്രസിഡൻ്റ് ജിമ്മി കാർട്ടർ ഒപ്പുവച്ച കരാറിലൂടെ അതുവരെ അമേരിക്കയുടെ പൂര്‍ണ അധികാരത്തിലായിരുന്ന കനാലിന്റെ നിയന്ത്രണം പാനമയ്ക്കു നൽകുകയായിരുന്നു. 1999-ൽ കനാലിന്റെ നിയന്ത്രണം പൂർണമായും പാനമ ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...

അന്തർവാഹിനി കപ്പൽ നിറയെ മയക്കുമരുന്ന്; തകർത്ത് യു.എസ്, 2 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ : അമേരിക്കയിലേക്ക് നിറയെ മയക്കുമരുന്നുമായി എത്തിയ ഒരു അന്തർവാഹിനി  ...

ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതിയെ മധുരയിൽ നിന്നും പിടികൂടി പോലീസ്

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി...