‘പ്രിൻസിപ്പലിന്റെ പാന്റ് നനയരുതല്ലോ, തങ്ങൾ മുട്ടോളം വെള്ളത്തിൽ മുങ്ങിയാലെന്താ?!’ – റോഡിലെ വെള്ളക്കെട്ടിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ സ്ട്രെക്ചറിൽ ചുമന്ന് ജീവനക്കാർ

Date:

ലഖ്നോ: കനത്ത മഴയിൽ മെഡിക്കൽ കോളേജിലേക്കുള്ള റോഡിലാകെ വെള്ളക്കെട്ട്. പ്രിൻസിപ്പലിന് കോളേജിലെത്തിക്കണം. എന്താ ചെയ്യാ, മെഡിക്കൽ കോളേജിലെ ജീവനക്കാർ
സ്ട്രെക്ചറിൽ പൊക്കി. മുട്ടോളം വെള്ളത്തിൽ മുങ്ങി ജീവനക്കാർ സ്ട്രെക്ചറിൽ പ്രിൻസിപ്പലിനേയും കൊണ്ട് നടന്നു വരുന്ന കാഴ്ചയൊന്നാലോചിച്ചു നോക്കൂ! – പ്രിൻസിപ്പലിന്റെ പാന്റ് നനയാതിരിക്കാൻ വേണ്ടിയാണ് ജീവനക്കാർ ഇത്തരത്തിൽ സ്ട്രക്ചറിൽ ചുമന്നതെന്നാണ് റിപ്പോർട്ട്. സംഭവമെന്തായാലും കഞ്ഞിക്കയറി വൈറലായി. സമൂഹമാധ്യമങ്ങളിൽ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്

യു.പിയിലാണ് ഈ വിചിത്രസംഭവം. ഷാജഹാൻപൂർ മെഡിക്കൽ കോളപ്രിൻസിപ്പാലിനെയാണ് വെള്ളക്കെട്ടിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാനായി ജീവനക്കാർ സ്ട്രക്ചറിൽ ചുമന്ന് കൊണ്ടു പോയത്.

സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ രംഗത്തെത്തി. തന്റെ കാലിന് പരിക്കുണ്ടെന്നും പ്രമേഹരോഗിയാണെന്നും പ്രിൻസിപ്പാൽ പറഞ്ഞു. നടക്കാൻ കഴിയാത്ത സാഹചര്യത്തിൽ തന്റെ സഹപ്രവർത്തകർ സ്ട്രെക്ചറിൽ തന്നെ കൊണ്ടു പോകാമെന്ന് അറിയിക്കുകയായിരുന്നെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. പാന്റ് നനയാതിരിക്കാൻ വേണ്ടിയല്ല സഹപ്രവർത്തകർ ത​ന്നെ സ്ട്രക്ചറിൽ ചുമന്നതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച : ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി; ‘ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കണം’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിൽ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ...

റഷ്യൻ എണ്ണയിൽ മോദി ഉറപ്പു തന്നെന്ന് വീണ്ടും ട്രംപ് ; വ്യാപാരക്കരാർ പുന:പരിശോധിച്ചേക്കും

ന്യൂഡൽഹി:  റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദി നൽകിയ ഉറപ്പിന്മേൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ...

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി'...