Wednesday, February 11, 2026

തട്ടും തടവും – ബൈഡനും ട്രംപും : ആദ്യ സംവാദത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, യുക്രെയ്ൻ യുദ്ധം

Date:

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യത്തെ തുറന്ന സംവാദത്തിൽ വാദപ്രതിവാദങ്ങളുമായി സ്ഥാനാർത്ഥികളായ ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും. വിവിധ നയങ്ങളെയും തീരുമാനങ്ങളെയും ചൊല്ലി ഇരുവരും തുടക്കമിട്ട സംവാദം തുറന്ന പോരിലേക്ക് നീങ്ങുകയാണ്.

സംവാദം തുടങ്ങിയ ട്രംപ് കത്തിക്കയറുന്ന വിലക്കയറ്റത്തിൽ രൂക്ഷമായി ബൈഡനെ വിമർശിച്ചു. ബൈഡൻ തികഞ്ഞ പരാജയമായിരുന്നുവെന്നും വിലക്കയറ്റം ജനങ്ങളെ കൊല്ലുകയാണെന്നും ട്രംപ് വിമർശിച്ചു.
എന്നാൽ ട്രംപിന്റെ ഭരണകാലയളവിൽ ജനങ്ങൾക്ക് സംഭവിച്ച തൊഴിൽ നഷ്ടങ്ങൾ എടുത്തുക്കാട്ടിയാണ് ബൈഡൻ വെടി പൊട്ടിച്ചത്. കൊവിഡ് കാലത്ത് കൂപ്പുകുത്തിയ തൊഴിൽ വ്യവസ്ഥ തന്റെ കാലത്താണ് പൂർവ്വസ്ഥിതിയിലായതെന്ന് ബൈഡൻ. ട്രംപ് രാജ്യത്ത് കുടിയേറിവന്നവരോട് ക്രൂരത കാട്ടിയെന്നും അമ്മമാരെയും കുഞ്ഞുങ്ങളെയും അടക്കം മനഃപൂർവം വെവ്വേറെ സ്ഥലങ്ങളിൽ പൂട്ടിയിട്ടെന്നുമെല്ലാം ബൈഡൻ ആരോപണമുന്നയിച്ചു.

പ്രാദേശിക രാഷ്ട്രീയത്തിൽ മാത്രം ആദ്യഘട്ടത്തിൽ തങ്ങി നിന്ന ചർച്ച പിന്നീട് പതിയെ അന്താരാഷ്ട്ര തലത്തിലേക്ക് മാറി. താനായിരുന്നു പ്രസിഡന്റ് എങ്കിൽ യുക്രെയ്ൻ യുദ്ധം നടക്കുമായിരുന്നില്ലെന്ന് ട്രംപ്. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം രാജ്യത്തിന്റെ ചരിത്രത്തിലെത്തന്നെ മോശം ദിനങ്ങളിൽ ഒന്നാണെന്നും താനായിരുന്നെങ്കിൽ ഇങ്ങനെ നാണംകെട്ട് ഇറങ്ങില്ലായിരുന്നുവെന്നും ട്രംപ് ആഞ്ഞടിച്ചു. പലസ്തീനെ അംഗീകരിക്കുന്നത് താൻ ആലോചിച്ച് മാത്രം എടുക്കുന്ന തീരുമാനമാകുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിനെതിരായ കേസുകളും ബൈഡൻ സംവാദത്തിനിടയിൽ എടുത്തിട്ടു. ബൈഡന്റെ മകന്റെ പൊലീസ് കേസ് ഓർമ്മിപ്പിച്ചുകൊണ്ട് ട്രംപും മറുപടി നൽകി. ട്രംപിന്റെ അനുയായികൾ നടത്തിയ ക്യാപിറ്റൽ ഹിൽ അക്രമങ്ങളും ബൈഡൻ ആയുധമാക്കി. അമേരിക്കൻ പൊതുതിരഞ്ഞടുപ്പിന് മുൻപുള്ള രണ്ട് സംവാദങ്ങളിൽ ആദ്യ സംവാദമാണ് ഇരുവരും തമ്മിൽ നടക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദീപക്ക് ജീവനൊടുക്കിയ സംഭവം : ഷിംജിതയ്ക്ക് ജാമ്യം

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു...

ഇന്ത്യ – യുഎസ് വ്യാപാര കരാർ : ഫാക്ട് ഷീറ്റിൽ മാറ്റങ്ങൾ വരുത്തി വൈറ്റ്ഹൗസ്

വാഷിങ്ടൺ: ഇന്ത്യ - യുഎസ് വ്യാപാര കരാറിൻ്റെ  ഫാക്ട് ഷീറ്റിൽ മാറ്റങ്ങൾ...

രാഹുൽ മാങ്കൂട്ടത്തില്‍ കേസിൽ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ...

നേമം ടെർമിനൽ പദ്ധതി അട്ടിമറിക്കുന്നു ; കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയരണം : ശിവൻ കുട്ടി

തിരുവനന്തപുരം : കേരളത്തിന്റെ റെയിൽവെ വികസനത്തിന് ആക്കം കൂട്ടേണ്ട അതിപ്രധാനമായ നേമം...