Monday, January 19, 2026

ISRO മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

Date:

ബംഗളൂരു :ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.45 ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഐഎസ്ഐഒയുടെ അഞ്ചാമത്തെ ചെയർമാനായ കസ്തൂരിരം​ഗൻ 1994 മുതൽ 2003 വരെ പദവിയിൽ തുടർന്നു.
രാജ്യസഭാം​ഗം, ആസൂത്രണ കമ്മീഷൻ അം​ഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. രാജ്യം പത്മശ്രീ, പത്മഭൂഷണൻ, പത്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.

ഐഎസ്ആർഒയെ സാങ്കേതിക മികവിന്റെ കേന്ദ്രമാക്കി വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോ. കെ കസ്തൂരിരംഗൻ. ഇൻസാറ്റ് -2, ഇന്ത്യൻ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളായ ഐ ആർ എസ് – 1 എ, 1 ബി എന്നീ ഉപഗ്രഹങ്ങളുടെ വികസനത്തിന് മേൽനോട്ടം വഹിച്ചു. ഭാസ്‌കര-1, ഭാസ്‌കര -2 എന്നീ ഭൗമനീരീക്ഷണ ഉപഗ്രഹങ്ങളുടെ പ്രോജക്ട് ഡയറക്ടറുമായിരുന്നു. പി എസ് എൽ വി, ജി എസ് എൽ വി എന്നിങ്ങനെയുള്ള ലോഞ്ച് വെഹിക്കിളുകളുടെ വിജയകരമായ വിക്ഷപണങ്ങളും ചന്ദ്രയാൻ 1- പദ്ധതിയുടെ അടിത്തറ പാകിയതും കസ്തൂരിരംഗന്റെ കാലത്താണ്.

2017-2020 കാലഘട്ടത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായി. മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ എതിർപ്പുയർന്നപ്പോൾ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച പുന:പ്പരിശോധന കമ്മിഷന്റെ തലപ്പത്തും കസ്തൂരി രംഗനെത്തി.
1940-ൽ സി എം കൃഷ്ണസ്വാമി അയ്യരുടേയും വിശാലാക്ഷിയുടേയും മകനായി എറണാകുളത്ത് ജനിച്ച കസ്തൂരിരംഗന്റെ പ്രാഥമികവിദ്യാഭ്യാസം എറണാകുളം ശ്രീരാമവർമ്മ ഹൈസ്‌കൂളിലായിരുന്നു. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലാബോറട്ടറിയിൽ ജോലി ചെയ്തുകൊണ്ട് എക്‌സിപിരിമെന്റൽ ജ്യോതിശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയശേഷമാണ് ഐ എസ് ആർ ഒ-യിൽ ചേരുന്നത്. 2003 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉന്നാവ് കസ്റ്റഡി മരണക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി ; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ്...

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം;   കമ്മീഷണർക്ക് പരാതി നൽകി ദീപകിൻ്റെ കുടുംബം

കോഴിക്കോട് : ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി....

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ...