Monday, November 2, 2026

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം ; 39 പേർക്ക് ജീവഹാനി, 80 ൽ അധികം പേർക്ക് പരിക്ക്

Date:

കോർഡോബ : സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ അതിവേഗ പാതയിൽ വൻ ട്രെയിൻ ദുരന്തം. അപകടത്തിൽ 39 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 80 ലധികം പേർക്ക് പരിക്കേറ്റതായും പലരുടെയും നില ഗുരുതരമാണെന്നും  റിപ്പോർട്ടുണ്ട്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്പെയിൻ കണ്ട ഏറ്റവും വലിയ റെയിൽ അപകടമാണിതെന്ന് പറയുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ള വൻ സന്നാഹം രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. തകർന്ന ബോഗികൾക്കുള്ളിൽ നിന്ന് ഏറെ ദുഷ്ക്കരമായാണ്  കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെടുക്കുന്നത്. ഇത് രക്ഷാപ്രവർത്തനത്തിന് സമയദൈർഘ്യം ഉണ്ടാക്കുന്നു.

അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവ്വീസുകളും താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗുരുവായൂരിലെ അരങ്ങേറ്റം ഇനി ചെലവേറ്റും; ഓഡിറ്റോറിയം വാടക മണിക്കൂറിന് 11,800 രൂപയായി ഉയർത്തി

ഗുരുവായൂര്‍ : ഗുരുവായൂരിൽ അരങ്ങേറ്റം മോഹിച്ചെത്തുന്ന കലാകാരന്മാർക്ക് ഇനി പരിപാടിയുടെ ചെലവേറും....

‘കോടതി പറഞ്ഞിട്ടും പരീക്ഷയെഴുതാന്‍ അനുവദിക്കുന്നില്ല’; സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി : സസ്പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത വൈസ് ചാൻസലറുടെ നടപടിക്കെതിരെ...

അടൂര്‍ പോലീസ് സ്റ്റേഷൻ അതിക്രമത്തില്‍ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും; റിപ്പോര്‍ട്ട് തേടി ഡിജിപി

പത്തനംതിട്ട : അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത്...