വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി വിദ്യാർത്ഥിനിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു

Date:

പൊള്ളാച്ചി: പൊള്ളാച്ചി വടുകപാളയത്ത് വിവാഹത്തിന് വിസമ്മതിച്ച മലയാളി യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പോലീസിൽ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. പൊന്‍മുത്തു നഗറില്‍ താമസിക്കുന്ന മലയാളിയായ കണ്ണന്റെ മകള്‍ അഷ്‌വിക  (19)യാണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്.

തൃശൂര്‍ സ്വദേശിയായ കണ്ണനും കുടുംബവും വര്‍ഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ് അഷ്‌വിക. മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് വിദ്യാർത്ഥിനി വീട്ടിൽ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ പെൺകുട്ടി
ചോരയില്‍കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍തന്നെ രക്ഷിതാക്കളെ വിവരമറിയിച്ചു. അച്ഛന്‍ കണ്ണന്‍ വീട്ടിലെത്തി മകളെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെൺകുട്ടിയുടെ വീടിനു സമീപത്തായിരുന്നു 5 വർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നത്.
ഈ സമയത്ത് പ്രവീൺ പെൺകുട്ടിയുമായി പരിചയത്തിലായി. പിന്നീട് അണ്ണാ നഗറിലേക്കു താമസംമാറിയ പ്രവീൺ പെൺകുട്ടിയെ നിരന്തരം ഫോണിൽവിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. എഎസ്പി സൃഷ്ടി സിങ്ങിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തു പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...

തർക്കം മുറുകി, പരിഹാരം തഥൈവ! ; കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഗ് – കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു

കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും തർക്കത്തിന് പര്യവസാനം കാണാനാകാതെ വന്നപ്പോൾ...

സീറ്റ് നല്‍കാതെ തഴഞ്ഞെന്ന് പരാതി ; ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ തഴഞ്ഞു എന്ന് പരാതിപ്പെട്ട് ...