ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു ; രണ്ട് മരണം, ഇതുവരെ 10 പേരെ രക്ഷപ്പെടുത്തി

Date:

ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിലെ  സീലംപൂരിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. ഇതുവരെ പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് പേരെ ജെപിസി ആശുപത്രിയിലേക്കും ഒരാളെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്കും മാറ്റി.
ജനത മസ്ദൂർ കോളനിയിൽ വെള്ളിയാഴ്ച രാവിലെ 7:00 മണിയോടെ സംഭവം. കെട്ടിടം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നെന്ന് പറയപ്പെടുന്നു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.

ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയമുണ്ട്. മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏകദേശം 12 പേർ കെട്ടിടത്തിൽ താമസക്കാരായി ഉണ്ടെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും മറ്റ് ഏജൻസികളും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തകർച്ചയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

പരിക്കേറ്റ് ആശുപത്രിയിലുളളവർ :

ജെപിസി ആശുപത്രിപർവേസ്, 32 വയസ്സ്, നവേദ്, 19 വയസ്സ്, സിസ, 21 വയസ്സ്, ദീപ, 56 വയസ്സ്, ഗോവിന്ദ്, 60 വയസ്സ്, രവി കശ്യപ്, 27 വയസ്സ്, ജ്യോതി, 27 വയസ്സ്

ജി.ടി.ബി. ആശുപത്രി – അഹമ്മദ് (14 മാസം)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണക്കവർച്ചയിൽ അറസ്റ്റ് തുടരുന്നു ; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍  വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന...

ചിത്രപ്രിയ കൊലപാതകം: സഹപാഠികളിൽ നിന്ന് വിവരം തേടി അന്വേഷണ സംഘം ബംഗളൂരുവിൽ

മലയാറ്റൂർ : മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ തേടി...

‘സിനിമ കാണാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ല, കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും’ : മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: തിരുവനതപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഐഎഫ്എഫ്കെയിൽ മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കുമെന്ന്...

സർക്കാരിന്റെ ക്രിസ്മസ് സൽക്കാരത്തിൽ അതിഥിയായി അതിജീവിത്ത

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൽ അതിഥിയായി നടി...