Sunday, May 10, 2026

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികൾ ; സ്വീകരിച്ച് മന്ത്രിയും ജീവിതപങ്കാളി ആർ പാർവതി ദേവിയും

Date:

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ വസതിയിൽ സന്ദർശിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികൾ. ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ കുട്ടികളായ ആറാം ക്ലാസ്സുകാരായ മാർവാ റഹീമി, അഹമ്മദ് മുസമീൽ റഹീമി, മൂന്നാം ക്ലാസിൽ പഠിക്കുന്ന അഹമ്മദ് മൻസൂർ റഹീമി എന്നിവരാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ മന്ത്രിയെ കാണാനെത്തിയത്. കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് പരിചയപ്പെട്ടതനുസരിച്ച് മന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഇവർ ഞായറാഴ്ച രാവിലെ പിതാവ് ഷഫീഖ് റഹീമി, മാതാവ് സർഗോന റഹീമി എന്നിവരോടൊപ്പം പ്രഭാത ഭക്ഷണത്തിനായി മന്ത്രി ഭവനത്തിലെത്തിയത്.

മന്ത്രിയും ജീവിതപങ്കാളി ആർ പാർവതി ദേവിയും ചേർന്ന് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സ്വീകരിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിശേഷങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. ലിഫ്റ്റും എ സിയും ഉള്ള സ്കൂൾ അടിപൊളിയാണെന്ന് കുഞ്ഞുങ്ങൾ മന്ത്രിയോട് പറഞ്ഞു. മലയാളം നന്നായി സംസാരിക്കുന്ന കുട്ടികൾ മന്ത്രിയുമായി ഏറെ നേരം സംസാരിച്ചു. തുടർന്ന് മന്ത്രിക്കൊപ്പം കുഞ്ഞുങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു. കേരള യൂണിവേഴ്സിറ്റി ഇക്കണോമിക്സ്‌ ഡിപ്പാർട്ട്മെന്റിൽ റിസൾച്ച് സ്കോളർ ആണ് കുട്ടികളുടെ പിതാവ് ഷഫീഖ് റഹീമി. അഞ്ചുവയസ്സുള്ള അഹമ്മദ് മഹിൻ റഹീമി, മൂന്നര വയസ്സുള്ള മഹ്നാസ് റഹിമി എന്നിവരെ കൂടി പ്രീസ്കൂളിൽ ചേർക്കാൻ ഒരുങ്ങുകയാണ് അഫ്ഗാൻ ദമ്പതികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിപിഐ(എം) ടിവികെയ്ക്ക് നൽകുന്ന പിന്തുണയുടെ നേർചിത്രം അഥവാ തമിഴ്നാട് രാഷ്ട്രീയം പറയുന്ന വലിയ പാഠം!

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യം...

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം രചിച്ച് ദളപതി വിജയ് അഥവാ സി...

കോൺഗ്രസിന്റെ തെരുവ് യുദ്ധത്തിന് ശമനം!; കേരള മുഖ്യമന്ത്രിയ്ക്കായി ചർച്ച പൂർത്തിയായി, പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ തെരുവ് യുദ്ധം അവസാനിപ്പിക്കാൻ...

‘ശനി’ തീർന്നു, വിജയ്ക്ക് ഇനി മുഖ്യമന്ത്രിയാവാം!; വിസികെ പിന്തുണ ഉറപ്പിച്ച് ടിവികെ

ചെന്നൈ : തമിഴ്നാട്ടിൽ ടിവികെയ്ക്കുള്ള വിസികെ പിന്തുണ ഉറപ്പായതോടെ വിജയ് മുഖ്യമന്ത്രിയായി...