കോട്ടയം : അഡ്വ. ശ്രുതി സൈജോക്ക് അഭിനന്ദനങ്ങളുമായി മന്ത്രി
വിഎൻ വാസവൻ. ജർമ്മനിയിൽ സംഘടിപ്പിക്കുന്ന നാലാമത് മാക്സ് പ്ലാങ്ക് കോൺഫറൻസ് ഫോർ ഏർലി കരിയർ ലീഗൽ സ്കോളാർസ് 2025 ൽ, രാജ്യത്തിൻ്റെ ഏക പ്രതിനിധിയായി പങ്കെടുക്കുന്നത് കുമരകം സ്വദേശിനി അഡ്വ. ശ്രുതി സൈജോയാണ്. ലോകത്തിലെ ഏറ്റവും വലിയ നിയമഗവേഷണ കൂട്ടായ്മയാണ് മാക്സ്പ്ലാങ്ക് യൂറോപ്യൻ ലോ ഗ്രൂപ്പ്.
സെപ്റ്റംബർ 4,5 തീയതികളിലാണ് ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഗവേഷണാവതരണത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയപരിപാടി നടക്കുന്നത്. 1100 യൂറോ മൂല്യമുള്ള സ്കോളർഷിപ്പോടെ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ച 18 ഗവേഷകരിൽ ഒരേയൊരു ഏഷ്യക്കാരികൂടിയാണ് ശ്രുതി സൈജോക്ക്. ശ്രുതി രാജ്യത്തിൻ്റെ അഭിമാനമാണെന്ന് മന്ത്രി അനുമോദന സന്ദേശത്തിൽ പറഞ്ഞു.