Tuesday, October 13, 2026

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു; ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

Date:

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികൾ. 19 കിലോ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ഓഗസ്റ്റ് 31 ന് അർദ്ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം വന്നത്. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും കമ്പനികൾ അറിയിച്ചു.

കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു. അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഉണ്ടായത്. ഡൽഹിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിൻ്റെ വില ഇന്ന് മുതൽ 1580 രൂപയായിരിക്കും. കേരളത്തിൽ കൊച്ചിയിൽ ഇത്  1587 രൂപയാവും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം...

ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു;  കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ...

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...