മുൻകരുതൽ നടപടി : കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും കേരളത്തിൽ നിർത്തിവെച്ച് ആരോഗ്യ വകുപ്പ് 

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് കോൾഡ്രിഫ് ചുമ സിറപ്പിൻ്റെ വിൽപ്പന നിർത്തിവെക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോൾഡ്രിഫ് സിറപ്പിൻ്റെഒരു ബാച്ചുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു.

സംശയാസ്പദമായ ബാച്ചിലുള്ള മരുന്ന് കേരളത്തിൽ വിറ്റഴിച്ചിട്ടില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ പ്രാഥമിക അന്വേഷണത്തിൽ  വ്യക്തമായതായി മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. “എങ്കിലും, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോൾഡ്രിഫിൻ്റെ വിതരണവും വിൽപ്പനയും പൂർണ്ണമായും നിർത്തിവെക്കാൻ ഡ്രഗ്സ് കൺട്രോളർ മരുന്ന് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.” – വീണാ ജോർജ് പറഞ്ഞു.

കേരളത്തിലെ എട്ട് വിതരണക്കാർ വഴിയാണ് ഈ മരുന്ന് വിൽക്കുന്നതെന്നും, ഈ കേന്ദ്രങ്ങളിലെല്ലാം വിതരണവും വിൽപ്പനയും നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള കോൾഡ്രിഫ് സിറപ്പിൻ്റെ വിൽപ്പനയും നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഡ്രഗ്സ് കൺട്രോൾ വകുപ്പ് തീവ്രമായ പരിശോധനകൾ നടത്തി വരികയാണെന്നും കോൾഡ്രിഫ് സിറപ്പിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി. ഇതിനൊപ്പം മറ്റ് ചുമ സിറപ്പുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമ സിറപ്പ് നിർദ്ദേശിക്കരുത്. ഡോക്ടർമാരുടെ കുറിപ്പടി ലഭിച്ചാൽ പോലും അത്തരം കേസുകളിൽ ചുമ സിറപ്പ് നൽകരുതെന്ന് എല്ലാ മെഡിക്കൽ സ്റ്റോറുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി 11 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന വന്നത്. സെപ്തംബർ 7 മുതൽ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ വൃക്കരോഗം സംശയിച്ച് കുട്ടികൾ മരിച്ച സംഭവത്തിന് കാരണം ചുമ സിറപ്പുകളിൽ ‘ബ്രേക്ക് ഓയിൽ ലായകങ്ങൾ’ കലർത്തിയതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചിരുന്നു. ഈ കേസിൽ മധ്യപ്രദേശിലെ മരണസംഖ്യ 9 ആയി. രാജസ്ഥാനിൽ രണ്ട് ശിശുക്കൾ മരിച്ചതായും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം...

രാഹുൽ‌ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ജനുവരി ഏഴ് വരെ തടഞ്ഞ് ഹൈക്കോടതി ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്...

അയ്യപ്പ ഭക്തിഗാനത്തെ അപകീർത്തിപ്പെടുത്തി;  ‘സ്വർണ്ണം കട്ടവർ ആരപ്പാ’ ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

ശബരിമല അയ്യപ്പൻ്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്...

ശബരിമല സ്വര്‍ണക്കവർച്ചയിൽ അറസ്റ്റ് തുടരുന്നു ; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍  വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന...