Thursday, May 7, 2026

സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്​ഗഢിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

Date:

ന്യൂഡൽഹി: ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്​ഗഡിലെ നാരായൺപൂരിലാണ് സംഭവം. കൊഹ്കമേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതും വെടിവയ്പിൽ കലാശിച്ചതും.

പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഈ വർഷം ഇതുവരെ നടന്ന ഏറ്റുമുട്ടലിൽ 138 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജൂൺ 15ന് നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാരായൺപൂരില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോൺഗ്രസ് പിന്തുണച്ചു: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ട് വിജയ്

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവർണർ രാജേന്ദ്ര അർലേക്കറെ...

‘തെരഞ്ഞെടുപ്പ്  ലക്ഷ്യമിട്ടുള്ള ഗൂഢാലോചന’; പഞ്ചാബിലെ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ ബിജെപിയെന്ന് ഭഗവന്ത് മാൻ

ചണ്ഡീഗഢ് : പഞ്ചാബിലെ ബിഎസ്എഫ് കേന്ദ്രങ്ങൾക്ക് സമീപം നടന്ന ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ...

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട...