തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥി സമൂഹത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ മുഴുവൻ വിളിച്ചിരുത്തി നൽകിയ ഉറപ്പാണ് അദ്ദേഹം തന്നെ ലംഘിച്ചത്. ഈ നടപടി അദ്ദേഹത്തിന്റെ ഇടതുപക്ഷ മൂല്യം എന്താണെന്ന് സ്വയമേ ചോദിക്കേണ്ട സാഹചര്യമുണ്ടാക്കുന്നു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ സമൂഹത്തെ മുഴുവനായി വഞ്ചിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. സംഘപരിവാർ അജണ്ടകൾക്ക് നിന്നു കൊടുക്കുന്ന നിലപാടിലേക്ക് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് പോയാൽ അതൊരിക്കലും എഐഎസ്എഫ് അംഗീകരിക്കില്ല. രാത്രിയുടെ മറവിൽ നടത്തുന്ന കാര്യങ്ങൾ അറിയാൻ തങ്ങൾക്ക് കഴിവില്ലെന്നും രൂക്ഷ ഭാഷയിൽ അധിൻ വിമർശിച്ചു.
