Wednesday, December 31, 2025

ഡൽഹി കാർ സ്ഫോടനം : കേസ് അന്വേഷണം പൂർണ്ണമായും എൻഐഎക്ക് വിട്ട് ആഭ്യന്തര മന്ത്രാലയം

Date:

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട കാർ സ്ഫോടനക്കേസ് അന്വേഷണം പൂർണ്ണമായും ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)ക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം. പിന്നാലെ സ്ഫോടന കേസ് അന്വേഷണം ഏറ്റെടുത്തതായി എൻഐഎ അറിയിച്ചു. ചാവേർ ആക്രമണ സാദ്ധ്യതയാണ് എൻഐഎ സംശയിക്കുന്നത്. വിവിധ അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൻ്റെ വിശദാശങ്ങളെല്ലാം ഇനി എൻഐഎക്ക് കൈമാറും.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ 13 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 13 പേർ മരിച്ചതായാണ് അനൗദ്യേഗിക വിവരം. പരിക്കേറ്റ് ചികിത്സയിലുള്ളത് ഇരുപതിലേറെ പേരാണ്. ഇവരിൽ 6 പേരുടെ നില അതീവ ഗുരുതരമാണ്. എന്നാൽ, സ്ഫോടനത്തെപ്പറ്റി കൂടുതൽ എന്തെങ്കിലും പറയാൻ പോലീസ് തയ്യാറായില്ല. വസ്തുതകൾ കൂടുതൽ വ്യക്തമാകും വരെ ഒന്നും പ്രതികരിക്കാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡി സി പി രാജ ഭാണ്ടിയ ഐപിഎസ് വ്യക്തമാക്കി.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പരിശോധന ഊർജ്ജിതമായി നടക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.   പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോ​ഗിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷയും കൂടുതൽ ശക്തമാക്കി. ഇനിയുള്ള മൂന്ന് ദിവസം ഈ കർശന പരിശോധന തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വൻ്റി20 പരമ്പര തൂത്തുവാരി ഇന്ത്യ ; ഷഫാലി വര്‍മ പരമ്പരയുടെ താരം

തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ചൊവ്വാഴ്ച...

പുതുവത്സരാഘോഷം പ്രമാണിച്ച് ബാറുകളുടെ പ്രവർത്തനസമയം നീട്ടി നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിനൽകി...

ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കോഴിക്കോട്ട് എത്തുന്നു ; കെഎൽഎഫിൽ പങ്കെടുക്കും

കോഴിക്കോട് : 2026 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെ‌എൽ‌എഫ്) പങ്കെടുക്കാനായി...

ശബരിമല സ്വര്‍ണ്ണക്കവർച്ച : മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ മുൻ ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന...