തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ച പുതിയ പരാതി ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനം നൽകി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കോൺഗ്രസ് നേതൃത്വത്തിന് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഇമെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർക്ക് യുവതി പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ച വിവരം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു. ബുധനാഴ്ച രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കാതിരിക്കെയാണ് പുതിയ പരാതി കൂടി ലഭിക്കുന്നത്.
കേരളത്തിന് പുറത്ത് താമസിക്കുന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിലെത്തിയ സമയത്ത് പത്തനംതിട്ടയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പറയുന്നത്. പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് കേസിൽ പ്രതിയായ എംഎൽഎ ഒളിവിലാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഒളിയിടവും കാറും പോലീസ് കണ്ടെത്തിയെങ്കിലും മറ്റൊരു കാറിൽ രാഹുല്‍ കര്‍ണ്ണാടകയിലേക്ക് കടന്നു. കണ്ടെത്തിയ ചുവപ്പ് കാറിന് കൂടെയുണ്ടായിരുന്ന ആൾ ഓടിരക്ഷപ്പെട്ടു. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലാണെന്നാണ് പോലീസ് കണ്ടെത്തിയത്. കേരളാ പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണ്ണാടകയിലേക്ക് കടക്കുകയായിരുന്നു. കുറഞ്ഞ സമയം മതി ബാഗലൂരില്‍ നിന്ന് കാര്‍ണാടകയിലേക്ക് കടക്കാന്‍ എന്നിരിക്കെ പോലീസ് അന്വേഷണം ആ വഴിക്ക് നീക്കുകയാണ്. ഞായറാഴ്ച വരെയുള്ള രാഹുലിന്‍റെ സഞ്ചാരപാത ലഭിച്ചെന്നാണ് വിവരം.
