Tuesday, October 20, 2026

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഒളിയിടവും കാറും കണ്ടെത്തി പോലീസ് ; മറ്റൊരു കാറിൽ രാഹുൽ കർണാടകയിലേക്ക് കടന്നു

Date:

പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പരാതി വന്നതിൽ പിന്നെ മുങ്ങിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലാണ്. കേരളാ പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണ്ണാടകയിലേക്ക് കടന്നു. കുറഞ്ഞ സമയം മതി ബാഗലൂരില്‍ നിന്ന് കാര്‍ണാടകയിലേക്ക് കടക്കാന്‍ എന്നിരിക്കെ പോലീസ് അന്വേഷണം ആ വഴിക്ക് നീക്കുകയാണ്. ഞായറാഴ്ച വരെയുള്ള രാഹുലിന്‍റെ സഞ്ചാരപാത ലഭിച്ചെന്നാണ് വിവരം.

കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് ബാഗലൂരില്‍ എത്തിയത്. രാവിലെ വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെയുണ്ടായിരുന്നു. രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാറിന് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ബഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറിലാണെന്നും പോലീസ് തിരിച്ചറിഞ്ഞു.

അതിജീവിത പരാതി നല്കിയതിൻ്റെ പിറകെയാണ് രാഹുൽ ഒളിവിൽപ്പോയത്. പ്രതി രാജ്യം വിട്ടുപോകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ലുക്കൗട്ട് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. യുവതിക്ക് ഗർഭഛിദ്ര ഗുളികകൾ എത്തിച്ചു കൊടുത്തെന്ന് പരാതിയിൽ പറയുന്ന മാങ്കൂട്ടത്തിലിന്റെ സുഹൃത്തും അടൂരിലെ വ്യവസായിയുമായ ജോബി ജോസഫിനെയും പോലീസ് തിരയുന്നുണ്ട്. കൂട്ടുപ്രതിയായ ഇയാളും ഒളിവിലാണ്.

ബലാത്സംഗം, ഗുരുതരമായ പരിക്കേൽപ്പിക്കൽ, സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് പുറമെ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 89 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ) ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. 2025 മാർച്ച് മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിപ്പിച്ചതായും തുടർന്ന്  തന്റെ നഗ്നചിത്രങ്ങൾ പകർത്തിയതായും ഗർഭിണിയായ ശേഷവും പാലക്കാട്ടെ ഒരു ഫ്ലാറ്റിൽ വെച്ച് രാഹുൽ പീഡിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധം തുടർന്ന് സിപിഐ(എം); ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിച്ചു

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള...

‘സെൻസസ് നിയമങ്ങളിലെ ഭേദഗതികൾ പിൻവലിക്കുന്നതിന് ഇടപെടണം’- രാഷ്ട്രപതിക്ക് കത്തയച്ച് എംഎ ബേബി

ന്യൂഡൽഹി : സെൻസസ് നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നതിനെതിരെ സിപിഐ(എം) രംഗത്ത്. ഭേദഗതി...

ഒടുവിൽ വഴങ്ങി, വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിനും പ്രാതിനിധ്യം; തൊടിയൂർ മുഹമ്മദ് കുഞ്ഞി പുറത്തുപോകും

കോഴിക്കോട് : പ്രതിഷേധം ശക്തമാകവെ കാന്തപുരം വിഭാഗത്തിനും കേരള വഖഫ് ബോർഡിൽ...

‘സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടത്’ – അഭിഭാഷക രത്ന സിങ്

ന്യൂഡൽഹി : സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ച വിധി കോടതിയിൽ ചോദ്യം...