Wednesday, November 11, 2026

രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം; ആർ. ശ്രീലേഖ നേരിട്ട് ഹാജരാകണമെന്ന് കോടതി

Date:

കൊല്ലം : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് മാവേലിക്കര കോടതി. കേസിൽ നേരിട്ട് ഹാജരാകാനാണ്  നിർദ്ദേശം. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് നടപടി.

ഒക്ടോബർ 14ന് പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു വിവാദത്തിലേക്ക് നയിച്ച പരാമർശം.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പുനലൂർ പോലീസ് നേരത്തെ ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തിരുന്നു. കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ജാമ്യം ലഭിക്കുന്ന കുറ്റമാണിത്.

Share post:

Popular

More like this
Related

‘വൈദ്യുതിമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ തീരുമാനം; ആവശ്യത്തിന് വൈദ്യുതി ഉണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിച്ചു’: പി ജയരാജന്‍

പത്തനംതിട്ട : ജിഎന്‍എ കരാറില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ശബരിമലയിലെ വഴിപാട് അരി തട്ടിച്ചു; ബോർഡിന് നഷ്‌ടം 42 ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം : ശബരിമലയിലെ വഴിപാട് അരി കടത്തി കരാറുകാരൻ. 1.63 ലക്ഷം...

മകരവിളക്ക് വരെ പ്രതിദിന ബംഗളൂരു – പമ്പ ബസ് സർവ്വീസുമായി കർണാടക ആർടിസി

ബംഗളൂരു : ശബരിമല മണ്ഡല - മകരവിളക്ക് കാലയളവിൽ ബംഗളൂരുവിൽ നിന്ന്...