[ Photo Courtesy : X]
ന്യൂസൽഹി : രാജ്യത്തെമ്പാടുമുള്ള എയർപോർട്ടുകളിൽ നിന്നും ഇന്നും ഇൻഡിഗോ എയർലൈൻ പറന്നുയർന്നില്ല. ആയിരക്കണക്കിന് യാത്രക്കാർ കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ വീണ്ടും ദുരിതത്തിലായി. 15-ാം തിയ്യതി വരെ ഈ സ്ഥിതിവിശേഷം തുടരുമെന്നാണ് കമ്പനി തന്നെ പറയുന്നത്. ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്‌നങ്ങൾ, ഓപ്പറേഷണൽ മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് വിമാനം റദ്ദാക്കലിന് കാരണമായി എടുത്തുകാട്ടുന്നത്.
ഡൽഹി, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ഇൻഡോർ തുടങ്ങി ഇങ്ങ് കൊച്ചി, തിരുവനന്തപുരം വരെയുള്ള നിരവധി വിമാനത്താവളങ്ങളിലാണ് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. ഇതുമൂലം മിക്ക വിമാനത്താവളങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സഹികെട്ട യാത്രക്കാർ പലയിടത്തും പ്രതിഷേധമറിയിച്ച് ബഹളം വെച്ചു. എയർപോർട്ട് അധികൃതരും ഇൻഡിഗോയും രാത്രി വൈകിയും തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിരുന്നുവെങ്കിലും അതൊന്നും യാത്രക്കാരുടെ പ്രതിഷേധത്തെ ശമിപ്പിക്കാൻ പോന്നതായിരുന്നില്ല, .
.
ഇൻഡിഗോയിൽ യാത്ര ചെയ്യേണ്ടവർ വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ഫ്ലൈറ്റിൻ്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർലൈൻസ് അഭ്യർത്ഥിച്ചു. ഐ.ജി.ഐ. തങ്ങളുടെ വെബ്സൈറ്റോ എയർലൈനുമായോ നേരിട്ട് ബന്ധപ്പെടാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ അറിയിപ്പ് ഡൽഹി എയർപോർട്ടിൻ്റെ ഔദ്യോഗിക X ഹാൻഡിലിലൂടെ പങ്കുവെച്ചു. നിരവധി യാത്രക്കാർ അടുത്ത അപ്‌ഡേറ്റിനായി അനിശ്ചിതത്വത്തിൽ കാത്തിരിക്കുന്നതിനാൽ ഡൽഹി എയർപോർട്ട് ടെർമിനലുകളിൽ രാത്രിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോ ആറ് വിമാന സർവ്വീസുകൾ റദ്ദാക്കി. ഇതിൽ 3 ഡൊമസ്റ്റിക് ഇൻകമിംഗ്, 3 ഡൊമസ്റ്റിക് ഔട്ട്‌ഗോയിംഗ് വിമാനങ്ങൾ ഉൾപ്പെടുന്നു. ഇൻഡിഗോ സ്റ്റാഫുകളോട് ദയയും വിനയവും കാണിക്കണമെന്നും റദ്ദാക്കലിൻ്റെ ഭാരം അവരും അനുഭവിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു
