ഡൽഹി സർവ്വകലാശാലയുടെ നിയമ ബിരുദ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം

Date:

ഡൽഹി: നിയമം പഠിക്കണോ ഇനി മനുസ്മൃതിയും അറിയണം. ഡൽഹി സർവ്വകലാശാലയിലെ നിയമ ബിരുദ കോഴ്സിന്റെ സിലബസിലാണ് മനുസ്മൃതി ഉൾപെടുത്തുക. ബിരുദ കോഴ്സിന്റെ ഭാഗമായുള്ള ജൂറിസ്പ്രൂഡൻസ് (ലീഗൽ മെത്തേഡ്‌) എന്ന പേപ്പറിന്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാൻ സർവ്വകലാശാല നീക്കം ആരംഭിച്ചിരിക്കുന്നത്.

നാളെ ചേരുന്ന സർവ്വകലാശാലയുടെ അക്കാദമിക്ക് കൗൺസിൽ യോഗം മനുസ്മൃതി സിലബസിൽ ഉൾകൊള്ളിക്കുന്നതിനെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. അക്കാദമിക് കൗൺസിലിന്റെ അനുമതി ലഭിച്ചാൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷനിൽ മനുസ്മൃതി പാഠ്യ വിഷയത്തിന്റെ ഭാഗമാകും.

എൽഎൽബി ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ സിലബസിൽ ആണ് മനുസ്മൃതി ഉൾപെടുത്താൻ പോകുന്നത്. ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകം ആണ് സിലബസിൽ ഉൾപ്പെടുത്തണം എന്ന ശുപാർശ അക്കാഡമിക് കൗൺസിൽ പരിഗണിക്കുന്നത്. 2020 ലെ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സർവ്വകലാശാല അധികൃതർ പറഞ്ഞു.
സർവ്വകലാശാലയുടെ നീക്കത്തിന് എതിരെ അധ്യാപകർ ഉൾപ്പടെ പ്രതിഷേധവും ആയി രംഗത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘സർക്കാരിന്റെ നിലപാട് ആത്മഹത്യപരം, കേരളത്തിലെവിദ്യാഭ്യാസ സമൂഹത്തെ മുഴുവനായി വഞ്ചിച്ചു ‘ ; വി. ശിവൻകുട്ടിക്കെതിരെ എഐഎസ്എഫ്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി...

‘മാനവവികസന സൂചികകളിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃക’ – രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു

പാല : മാനവവികസന സൂചികകളിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയാണെന്ന്‌ രാഷ്‌ട്രപതി...

ശബരിമല സ്വര്‍ണ്ണക്കവർച്ച: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്റെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ മൊഴി...

‘എൽഡിഎഫ് പോകേണ്ട വഴി ഇതല്ല’ ; മുന്നണിയിൽ തുടരുന്ന കാര്യം സെക്രട്ടേറിയറ്റിന് ശേഷം പറയാമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : സിപിഐയുടെ എതിര്‍പ്പ് പരിഗണിക്കാതെ പിഎംശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി...