വയനാട് ദുരന്തം: അട്ടമല ട്രൈബൽ മേഖലയിൽ പരിചരണത്തിനായി മെഡിക്കല്‍ ടീം ; പരിക്കേറ്റവരെ സാഹസികമായി താഴെ എത്തിച്ച് ഡോക്ടർമാർ

Date:

മേപ്പാടി : മുണ്ടക്കൈ ഭാഗത്തെ വന മേഖലകളിലുള്ള ട്രൈബല്‍ മേഖലയിൽ പരിചരണനത്തിനെത്തി ആരോഗ്യ വകുപ്പ് മെഡിക്കല്‍ ടീം. വനം വകുപ്പിന്റെ സഹായത്തോടെ സാഹസികമായാണ് ടീം അവിടെ എത്തിയത്. അട്ടമലയില്‍ നിന്നും ചികിത്സ ആവശ്യമുള്ളവരെ താഴെയുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം.

മോശം കാലാവസ്ഥ കാരണം എയര്‍ലിഫ്റ്റിംഗ് സാധ്യമാകാത്തതുകൊണ്ടാണ് ഇത്തരമൊരു സാഹസത്തിന് ആരോഗ്യ വകുപ്പ് മുതിർന്നത്.. ശരീരം മുഴുവന്‍ ഒടിവുകളുള്ള അണുബാധിതനായ ആളെ ഏറെ ശ്രമകരമായാണ് താഴെക്ക് എത്തിച്ചത്. ഉരുള്‍പൊട്ടലിനിടെ വലിയ കല്ലുകള്‍ ശരീരത്തില്‍ പതിച്ചാണ് ഒടിവുകള്‍ സംഭവിച്ചത്.

തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസോ. പ്രൊഫസറായ ഡോ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ബിലീവിയേഴ്‌സ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ രാജിവെച്ചു. കെപിസിസി...

ശബരിമല സ്വർണ്ണക്കവർച്ച: ഇഡിയുടെ ഹർജി ചീഫ് ജസ്റ്റിസിന് കൈമാറി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ചക്കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഇന്ത്യക്കാർക്ക് ഇനി മുതൽ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശനമില്ല ; ഈ മാസം 22 മുതൽ വിസരഹിത പ്രവേശനം അവസാനിക്കും

ന്യൂഡൽഹി : സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസരഹിത പ്രവേശനം...

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ; സുപ്രീംകോടതിയിലെ ഹര്‍ജി പിൻവലിച്ച് എം സ്വരാജ്

കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവിന്റെ...