Monday, December 29, 2025

മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായ മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

Date:

ഭോപ്പാല്‍ : മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായ മകനെ വാടകക്കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റിൽ. ഗ്വാളിയോറിലാണ് സംഭവം. രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് 28 കാരനായ ഇർഫാൻ ഖാനെ പിതാവ് ഹസന്‍ ഖാന്‍   കൊലപ്പെടുത്തിയത്. ഗ്വാളിയോര്‍ കന്റോണ്‍മെന്റ് പൊലീസ് ഹസന്‍ ഖാനെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ഇര്‍ഫാന്‍ ഖാന്‍.

മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഇര്‍ഫാന്റെ ദുശ്ശീലങ്ങള്‍ കാരണം കുടുംബവുമായുള്ള ബന്ധം നല്ലരീതിയിലല്ലായിരുന്നു. ഇത് നിരന്തരമായ സംഘര്‍ഷങ്ങൾക്ക് കാരണമായിരുന്നു. ഇതാണ് ഹസന്‍ ഖാനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. അര്‍ജുന്‍ എന്ന ഷറഫത്ത് ഖാന്‍, ഭീം സിംഗ് പരിഹാര്‍ എന്നിവര്‍ക്കാണ് 50,000 രൂപയ്ക്ക് മകനെ കൊല്ലാനായി പിതാവ് ക്വട്ടേഷൻ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജനഗണമംഗള!’ ; സ്ഥാപക ദിനാചരണത്തിനിടെ ദേശീയ ഗാനം വീണ്ടും തെറ്റിച്ചുപാടി കോണ്‍ഗ്രസ് നേതാക്കൾ

തിരുവനന്തപുരം : ''ജനഗണമംഗള" - ദേശീയഗാനം ഞങ്ങൾ ഇങ്ങനെയെ ചൊല്ലൂ എന്ന...

MLAയോട് ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖ, പറ്റില്ലെന്ന് പ്രശാന്ത് ; സംഭവം വിവാദം

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനോട് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ...

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി 83.17 കോടി

ശബരിമല : ശബരിമലയിൽ ഇത്തവണ വരുമാനത്തിൽ വൻ വർദ്ധന. മണ്ഡലകാലമായ 40...