മഴ ദുരിതം പേറി തമിഴ്നാട് : രാമേശ്വരത്ത്  ‘സൂപ്പർ ക്ലൗഡ് ബർസ്റ്റ്’, മൂന്ന് മണിക്കൂറിൽ പെയ്തിറങ്ങിയത് 362 മീല്ലീമീറ്റർ മഴ ; കേരളത്തിലും മുന്നറിയിപ്പ്

Date:

ചെന്നൈ: 125 വർഷത്തിനിടയിലെ ചരിത്രം തിരുത്തിയ മഴയാണ് രാമേശ്വരത്ത് പെയ്തിറങ്ങിയത്.  10 മണിക്കൂറിനുള്ളിൽ 411 മില്ലിമീറ്റർ മഴ. മൂന്ന് മണിക്കൂറിൽ മാത്രം പെയ്തത് 362 മീല്ലീമീറ്റർ മഴ. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴയാണ്. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

കാലാവസ്ഥാ ബ്ലോഗർ ആർ പ്രദീപ് ജോൺ മഴയെ അസാധാരണമെന്ന് വിശേഷിപ്പിച്ചു – “രാമേശ്വരത്ത് 10 മണിക്കൂറിനുള്ളിൽ 411 മില്ലിമീറ്റർ മഴ. ചരിത്രപരമായ പ്രത്യേക മഴ. മൂന്ന് മണിക്കൂറിനുള്ളിൽ രാമേശ്വരത്ത് 362 മില്ലിമീറ്റർ രേഖപ്പെടുത്തി.” സാധാരണ മേഘവിസ്ഫോടനം എന്നതിലുപരി ‘സൂപ്പർ ക്ലൗഡ് ബർസ്റ്റ്’ എന്നാണ് അദ്ദേഹം ഈ അതിശക്ത മഴയെ വിശേഷിപ്പിച്ചത്.

പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാമനാഥപുരം, തിരുവാരൂർ, നാഗപട്ടണം ജില്ലകളിൽ മുൻപെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ കനത്ത മഴയുടെ സൂചനയാണ് നൽകിയത്.

തിരുനെൽവേലിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ കെ.പി കാർത്തികേയൻ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ജില്ലകളിലെ കോളേജുകൾ പതിവുപോലെ പ്രവർത്തിക്കും. രാമനാഥപുരത്ത് കളക്ടർ സിമ്രൻജീത് സിംഗ് കഹ്‌ലോൺ സ്കൂളുകളും കോളേജുകളും നൽകിയിരുന്ന അവധി നീട്ടി. തിരുവാരൂരിൽ കലക്ടർ ടി ചാരുശ്രീ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കൽ ജില്ലാ കലക്ടർ ടി മണികണ്ഠനും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ 7 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബംഗാളിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള കൂട്ട വിവാഹ രജിസ്ട്രേഷൻ! ; കാരണം SIR ആശങ്കകൾ

(പ്രതീകാത്മക ചിത്രം) കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള...

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...