‘കെ.സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കണം, എങ്കിലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂ’ – സന്ദീപ് വാര്യർ

Date:

പാലക്കാട് : കെ.സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ  കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂവെന്ന്   സന്ദീപ് വാര്യർ. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിലടക്കം അവരുടെ അടിവേര് മാന്തിയിരിക്കുകയാണ് യു.ഡി.എഫ്. ഇതിന് ഉത്തരവാദി കെ. സുരേന്ദ്രനാണെന്നും സന്ദീപ് ആരോപിച്ചു.

സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി തുടരണമെന്നാണ് തന്റെ ആവശ്യം. പാലക്കാട്ടെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരുടേയും നേതൃത്വത്തിൻ്റേയും കഠിന പ്രയത്നത്തിൻ്റെ ഫലമാണ് ഈ മുന്നേറ്റം.

പാല്‍ സൊസൈറ്റിയിലെ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ ഭാര്യയുമാണ് സ്ഥാനാര്‍ഥി. പാലക്കാട്ടെ ബി.ജെ.പിയെ ഈ രണ്ടു പേർക്കും എഴുതിക്കൊടുത്തതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും സന്ദീപ് പറഞ്ഞു. പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിനെ മറികടന്ന് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ലീഡ് നേടിയതിനെ തുടർന്നായിരുന്നു സന്ദീപിൻ്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹി സ്ഫോടനത്തിൽ തീവ്രവാദ ബന്ധം ; യുഎപിഎ ചുമത്തി കേസെടുത്ത് പോലീസ്

ന്യൂഡൽഹി :  ഡൽഹി ചെങ്കോട്ടയിലുണ്ടായ കാർ സ്ഫോടനത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന്  സംശയിക്കുന്നതായി...

40 ദിവസത്തെ സ്തംഭനം, പൂട്ട് തുറക്കാനൊരുങ്ങി അമേരിക്ക ; സെനറ്റിലെ ഒത്തുതീർപ്പ് അടച്ചുപൂട്ടലിന് വിരാമമിടുന്നു

വാഷിങ്ടൺ : അമേരിക്കയിൽ 40 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമം. സെനറ്റിൽ ഒത്തുതീർപ്പായതോടെയാണ്...