സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുൻപിൽ ‘വീട്ടമ്മയും വളയിട്ട കൈകളും’ അപ്രസക്തമാണ്, ആ പദപ്രയോഗങ്ങൾ ഇനി വേണ്ട;  മാർഗ്ഗനിർദ്ദേശവുമായി വനിതാ കമ്മീഷൻ

Date:

തിരുവനന്തപുരം : ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്ന പല്ലവി തിരുത്തണമെന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും മാറ്റം വരുത്താനായി സർക്കാരിന് സമർപ്പിച്ച മാർഗ്ഗനിർദ്ദേശത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കുന്നതത്. ശുപാർശകൾ കൂടി ചേർത്താണ് മാർഗ്ഗനിർദ്ദേശപ്പട്ടിക അവതരിപ്പിച്ചിട്ടുള്ളത്.

‘വളയിട്ട കൈകളിൽ വളയം ഭദ്രം’ പോലെ ഏത് തൊഴിലായാലും സ്ത്രീകൾ രംഗത്തേക്കുവരുമ്പോൾ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകൾ ഒഴിവാക്കുക. പ്രാസം, കാവ്യാത്മകത,  വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകൾ സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുൻപിൽ അപ്രസക്തമാണ്. സ്ത്രീകൾ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങൾ കുഴപ്പത്തിലാകുമ്പോൾ ’പെൺബുദ്ധി പിൻബുദ്ധി’ തുടങ്ങിയ പ്രയോഗം, ’അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്നതരത്തിലുള്ള അവതരണം തുടങ്ങിയവയും ഒഴിവാക്കണം.

സ്ത്രീയും പുരുഷനും ഒന്നിച്ചുജീവിക്കാൻ രഹസ്യമായി പുറപ്പെടുന്ന ’ഒളിച്ചോട്ട’ വാർത്തകളിൽ ‘രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെകൂടെ ഒളിച്ചോടി’ എന്നരീതിയിൽ സ്ത്രീയുടെ മുകളിൽ അടിച്ചേൽപ്പിക്കുന്നതരം വാർത്താ തലക്കെട്ടുകളും മാറ്റണം. പാചകം, വൃത്തിയാക്കൽ, ശിശുസംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീകരണവും ശരിയല്ല. ‘സെക്സി ഷറപ്പോവ’ പോലെ ലൈംഗികച്ചുവയുള്ള തലക്കെട്ടുകൾ ഒഴിവാക്കണം.

ലിംഗസമത്വത്തിലധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇത് ലഭ്യമാക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ശുപാർ‌ശ ചെയ്തിട്ടുണ്ട്. ഭാഷാവിദഗ്ധർ, ലിംഗനീതിപരമായ വിഷയങ്ങളിലെ വിദഗ്ധർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ അംഗങ്ങളായ സമിതി രൂപവത്കരിച്ച് ആറുമാസത്തിനകം പുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്ധർ കഴിയാവുന്നത്ര സ്ത്രീകൾ ആയിരിക്കണമെന്നും ശുപാർശയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

2026 ഐപിഎല്‍ : താരലേലം അബുദാബിയിലേക്ക് 

മുംബൈ : ഐപിഎല്‍ താരലേലം ഇത്തവണ അബുദാബിയിൽ നടക്കും. ഡിസംബര്‍ 15,...

ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് ; റെക്കോർഡ് പോളിംഗ്, 5 മണിവരെ 67.14%

പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടന്ന...

കേരള കലാമണ്ഡലത്തിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് വിദ്യാർത്ഥിനികൾ ; അദ്ധ്യാപകനെതിരെ പോക്സോ കേസ്

തൃശൂർ : കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി. കലാമണ്ഡലം...

ശബരിമല സ്വർണ്ണക്കവർച്ച : ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ...