കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് മാലപാർവ്വതി സുപ്രീം കോടതിയിൽ;  നടിയുടെ ഹർജി അപ്രസക്തം , ഹർജിയില്‍ നോട്ടീസ് അയക്കുന്നതിൽ എതിർപ്പുമായി ഡബ്ല്യുസിസി

Date:

ന്യൂഡൽഹി : കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ നടി മാല പാർവ്വതി സുപ്രീം കോടതിയിൽ. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്കു  മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍, സംഭവവുമായി ബന്ധമില്ലാത്തവരെ പോലും പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടിക്കുന്നു. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ഹർജിയിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നിർമ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയ ഒരു അതിജീവിതയുടെ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി.വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതേ സമയം, മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയക്കുന്നതിനെ എതിർത്ത് ഡബ്ല്യുസിസി രം​ഗത്തെത്തി. സുപ്രീം കോടതിയിൽ നടി നൽകിയ ഹർജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി  ചൂണ്ടിക്കാട്ടി. ഹർജിയിൽ കക്ഷി ചേരാൻ സംഘടന അപേക്ഷ നൽകി.

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു  ‌നടി മാലാ പാർവതിയുടെ ഇത് സംബന്ധിച്ചുള്ള പ്രതികരണം. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമ്മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല. എസ്ഐടി ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാർവ്വതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച : ‘മിനിറ്റ്സ് ബുക്ക് ക്രമരഹിതം’, ദേവസ്വം ബോർഡിനെതിരെ  രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ...

ബിരിയാണിയിൽ ഭക്ഷ്യവിഷബാധ : അരിയുടെ ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാന് നോട്ടീസ്

പത്തനംതിട്ട : റ ബ്രാൻഡ് അരി കൊണ്ടുണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക്...

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് : സൊഹ്‌റാൻ മംദാനിയ്ക്ക് ചരിത്ര വിജയം, ട്രംപിന് കനത്ത തിരിച്ചടി

ന്യൂയോർക്ക് : ക്വീന്‍സില്‍ നിന്നുള്ള സംസ്ഥാന നിയമസഭാംഗമായ 34 കാരനായ സൊഹ്‌റാന്‍...

ശബരിമല സ്വര്‍ണ്ണക്കവർച്ച: ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസു മൂന്നാം പ്രതി

ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ അന്വേഷണം പുരോഗമിക്കവെ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ മൂന്നാം...