‘തഗ് ലൈഫി’ൻ്റെ റിലീസ് തടസ്സം നീക്കണം: കമൽഹാസൻ കർണാടക ഹൈക്കോടതിയിൽ

Date:

ചെന്നൈ : തഗ് ലൈഫ് എന്ന തൻ്റെ സിനിമയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച് കമൽ ഹാസൻ. കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പരമാർശത്തിൽ കമൽ ചിത്രമായ ‘തഗ് ലൈഫിൻ്റെ റിലീസ് നിരസിക്കപ്പെട്ടിരുന്നു. കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറഞ്ഞതിന് കർണാടകയിൽ നടൻ ഏറെ വിമർശിക്കപ്പെടുകയും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.

മെയ് 24 ന് ചെന്നൈയിൽ നടന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ, “കന്നഡ ഭാഷ തമിഴിൽ നിന്നാണ് പിറന്നത്” എന്ന് കമലഹാസൻ പറഞ്ഞിരുന്നു. ജൂൺ 5 ന് തിയേറ്ററുകളിൽ എത്താൻ പോകുന്ന ‘തഗ് ലൈഫി’ന്റെ റിലീസ് നിർത്തിവയ്ക്കണമെന്ന ആഹ്വാനങ്ങൾക്കിടെ, കർണ്ണാടകയിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ കമൽ ഹാസൻ നിയമപരമായ ഇടപെടൽ തേടുകയാണ്.

തന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഖേന സമർപ്പിച്ച ഹർജിയിൽ, ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് കർണാടക സംസ്ഥാന സർക്കാരിനോടും പോലീസ് വകുപ്പിനോടും ചലച്ചിത്ര വ്യാപാര സംഘടനകളോടും നിർദ്ദേശിക്കണമെന്ന് കമൽ ഹാസൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രദർശനത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പോലീസ് ഡയറക്ടർ ജനറലിനും സിറ്റി പോലീസ് കമ്മീഷണറോടും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കന്നഡ അനുകൂല പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) കർണാടകയിൽ ചിത്രത്തിന്റെ റിലീസ് നിരോധിച്ചു . കമൽഹാസന് പരസ്യമായി മാപ്പ് പറയണമെന്ന 24 മണിക്കൂർ അന്ത്യശാസനം നൽകിയതിനെത്തുടർന്ന് മെയ് 30 ന് കെഎഫ്‌സിസി തീരുമാനം പ്രഖ്യാപിച്ചു. എന്നാൽ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം കമൽഹാസൻ തള്ളിക്കളഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമെ ക്ഷമ ചോദിക്കേണ്ട കാര്യമുള്ളൂ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...