Monday, October 12, 2026

യെമന്‍ പൗരന്മാരായ രണ്ട് പേരെ കടലിൽ കാണാതായി ; കേരളം കാണാനെത്തിയതായിരുന്നു ഒമ്പത് പേരടങ്ങുന്ന വിദ്യാര്‍ത്ഥിസംഘം

Date:

കൊച്ചി : എറണാകുളം ഞാറയ്ക്കല്‍ വളപ്പില്‍ ബീച്ചിൽ കുളിക്കാനിറങ്ങിയ യെമന്‍ പൗരന്മാരായ രണ്ട് പേരെ കാണാതായി. ജുബ്രാന്‍, അബ്ദുള്‍ സലാം എന്നിവരെയാണ് കാണാതായത്. ഒമ്പത് പേരടങ്ങുന്ന യെമന്‍ വിദ്യാര്‍ത്ഥിസംഘം കേരളം കാണാനെത്തിയതായിരുന്നു. കോയമ്പത്തൂരിലെ രത്നം കോളേജിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് വളപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയത്.

പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം ഇവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് മുമ്പും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....