ന്യൂഡൽഹി : ഓൺലൈൻ വിസ അപേക്ഷാ സംവിധാനം ഔദ്യോഗികമായി ആരംഭിക്കാനൊരുങ്ങി ഇന്ത്യയിലെ ചൈനീസ് എംബസി. 2025 ഡിസംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് തിങ്കളാഴ്ച എക്‌സിൽ പങ്കിട്ടതാണ് വിവരം.
അപേക്ഷകർക്ക് വിസ ഫോം പൂരിപ്പിക്കുന്നതിനും ആവശ്യമായ അപേക്ഷാ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിനുമായി ‘visaforchina.cn/DEL3_EN/qianzh’ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്തുള്ള എംബസിയിലാണ് ചൈനീസ് വിസ അപേക്ഷാ സേവന കേന്ദ്രം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മണി മുതൽ 3 വരെയാണ് പ്രവർത്തന സമയം.
