‘ചരിത്രപരമായ നേട്ടം’; കേരളത്തിന്‍റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ അഭിനന്ദിച്ച് ചൈനീസ് അംബാസിഡർ

Date:

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ  അഭിനന്ദിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ  ഷു ഫെയ്ഹോങ്. ചരിത്രപരമായ നേട്ടത്തിൽ  കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമടക്കം പങ്കുവെച്ചായിരുന്നു അഭിനന്ദനം.

കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതിൽ ചരിത്രപരമായ നേട്ടം കൈവരിച്ച കേരളത്തിന് ഊഷ്മളമായ അഭിനന്ദനങ്ങൾ. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണ്.”  ഷു  ഫെയ്ഹോങ് എക്സിൽ കുറിച്ചു.

ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന  ചടങ്ങിലായിരുന്നു  മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ  അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്. ചലച്ചിത്ര താരം മമ്മൂട്ടിയടക്കം നിരവധി വ്യക്തികൾ  ചടങ്ങിൽ പങ്കെടുത്തു. രാവിലെ നിയമസഭയിലും പ്രഖ്യാപനം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി...

ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്താൻ നടപടി : പ്രതിഷേധം കനത്തപ്പോൾ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ...