Monday, March 30, 2026

ബംഗളൂരു ചൂടിൽ ഉരുകുന്നു;  വരുംദിവസങ്ങളിൽ താപനില 40 ഡിഗ്രിവരെ ഉയർന്നേക്കും

Date:

[Photo Courtesy : X]

ബംഗളൂരു : ബംഗളൂരു നഗരം കനത്ത ചൂടിൽ ഉരുകുകയാണ്. പകൽ സമയത്തെ താപനില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നഗരത്തിൽ നിലവിൽ താപനില 35.6 ഡിഗ്രി സെൽഷ്യസാണ്. വരുംദിവസങ്ങളിൽ ഇത് ഉയർന്ന് 40 ഡിഗ്രി എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

കർണാടകത്തിൽ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് വടക്കൻ കർണാടകയിലാണ്. ഇവിടെ ഏതാണ്ട് ഉഷ്ണതരംഗസമാനമായ ചൂട് അനുഭവപ്പെട്ടു തുടങ്ങി. കാലബുറഗിയിൽ 39.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. റായ്തൂർ, യാദ്ഗിർ എന്നിവിടങ്ങളിൽ 38.7 ഡിഗ്രിയാണ് ചൂട്. ബല്ലാരി, ബാഗൽകോട്ട് എന്നിവിടങ്ങളിൽ 38.2 ഡിഗ്രി വരെ താപനില എത്തി.

നിലവിൽ ഉഷ്ണതരംഗം ഇല്ലെങ്കിലും വരുംനാളുകളിൽ  വടക്കൻ കർണാടകത്തിലും തീരമേഖലയിലും ഉഷ്ണതരംഗം അനുഭവപ്പെടാൻ സാദ്ധ്യത കൽപ്പിക്കുന്നു. അതേസമയം, ബംഗളൂരു, ചിത്രദുർഗ തുടങ്ങിയ ഡെക്കാൻ മേഖലയിലെ നഗരങ്ങളിൽ പ്രഭാതങ്ങളില്‍ കാര്യമായ ചൂടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...