Wednesday, April 15, 2026

ആൺസുഹൃത്തിനെ വിശ്വസിച്ചു, പാർട്ടിയിൽ മദ്യപിച്ചു, കൂട്ടബലാൽസംഗത്തിനിരയാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു ; 24 കാരിയുടെ പരാതിയിൽ അന്വേഷണം

Date:

(ഫോട്ടോ: പ്രതീകാത്മക ചിത്രം)

ന്യൂഡൽഹി : ഡൽഹിയിൽ ആഘോഷത്തിനിടെ മദ്യലഹരിയിലായ യുവതിയെ  കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്തും കൂട്ടാളികളും  ശുചിമുറിയിൽ കൊണ്ടുപോയാണ് സുഹൃത്തടക്കം നാല് പേർ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.  ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് വിവരം പുറത്തുപറഞ്ഞാൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. 24കാരിയായ
യുവതിയുടെ പരാതിയിൽ നാല് പേർക്കെതിരെയും പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ആൺസുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് വടക്കൻ ഡൽഹിയിലെ ഹിൽ റോഡിലുള്ള വീട്ടിലേക്ക് പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. പാർട്ടിക്കിടെ സുഹൃത്ത് മറ്റ് മൂന്ന് പേരെ കൂടി പരിചയപ്പെടുത്തി. ആഘോഷത്തിനിടെ മദ്യലഹരിയിലായ യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയും  മർദ്ദിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതായും യുവതി പറയുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ട് കടന്നുകളഞ്ഞു. അവശയായ യുവതി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വനിതാ സംവരണ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ ; സീറ്റുകൾ 543 ൽ നിന്ന് 850 ആയി ഉയരും

(Photo Courtesy : ANI) ന്യൂഡൽഹി: 2029-ലെ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കുക...

ബിഹാറിൽ ബിജെപി മുഖ്യമന്ത്രി ; നിതീഷ് കുമാർ രാജിവെച്ചു, സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകും

പാട്ന : ഒടുവിൽ അത് സംഭവിച്ചു, ബീഹാർ മുഖ്യമന്ത്രി പദം അടക്കിവാണ...