‘മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം’ : ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

Date:

തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസിൽ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെ മറ്റൊരു ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നത്.

ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് രാഹുൽ ഹര്‍ജി നൽകിയത്. കോടതിക്ക് നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം കഴിയും. വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി ആവശ്യപ്പെടാം. ബലാത്സംഗ കേസുകളിൽ കോടതിക്ക് ഇതിൽ ഇളവ് വരുത്താനുമാകും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം. എന്നാൽ, ഹർജിയിൽ ഇക്കാര്യങ്ങൾ അഭിഭാഷകൻ പ്രത്യേകമായി ഉന്നയിച്ചിട്ടില്ല. ഈ വകുപ്പ് പ്രകാരം ഹർജി കേൾക്കണമെന്ന് മാത്രമാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി : ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കാൻ ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ച പുതിയ പരാതി ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ച പുതിയ...

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഒളിയിടവും കാറും കണ്ടെത്തി പോലീസ് ; മറ്റൊരു കാറിൽ രാഹുൽ കർണാടകയിലേക്ക് കടന്നു

പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പരാതി വന്നതിൽ പിന്നെ മുങ്ങിയ പാലക്കാട് എംഎൽഎ...