Thursday, March 12, 2026

ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു

Date:

കാക്കനാട്: ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസ് എടുത്തത്. വേടൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായുള്ള തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

അതേസമയം ഇന്നലെ കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ ഹിൽ പാലസ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഏപ്രിൽ 28 നാണ് വേടൻ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് കഞ്ചാവ് പിടികൂടിയത്. വേടൻ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നു കുറ്റപത്രത്തിൽ പറയുന്നുണ്ട്.

വേടൻ ഉൾപ്പെടെ 9 പേരാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും സംഭവസമയം വേടന്റെ ഫ്‌ളാറ്റിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി...