മലയാറ്റൂർ : മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം ബംഗളൂരുവിലെത്തി. ചിത്രപ്രിയയുടെ കോളേജിലെ സഹപാഠികൾ, ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാർത്ഥി എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിയ്ക്കുന്നതിൻ്റെ ഭാഗമായാണ് സംഘം ബംഗളൂരുവിലെത്തിയത്. –
ചിത്രപ്രിയയുടേയും അറസ്റ്റിലായ പ്രതി അലന്റേയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നു കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അലനെഅടുത്ത ദിവസം തന്നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൊലനടത്തിയ പ്രദേശങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുവരും. കൊലപാതകത്തിൽ അലന് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതാണ് പോലീസ് വിശദമായി പരിശോധിയ്ക്കുന്നത്.
