Friday, February 27, 2026

ലഹരി കേസ്: പികെ ഫിറോസിൻ്റെ സഹോദരൻ പികെ ബുജൈർ അറസ്റ്റിൽ

Date:

കുന്ദമംഗലം : ലഹരി പരിശോധനക്കിടെ പോലീസുകാരനെ ആക്രമിച്ച പി കെ ബുജൈർ അറസ്റ്റിൽ. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ പി കെ ബുജൈറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ഞായറാഴ്ച ഉച്ചക്ക് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം കുന്ദമംഗലം പോലീസ് പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിൻ്റെ സഹോദരനാണ് പിടിയിലായ പികെ ബുജൈർ. ‘

സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും പി.കെ. ഫിറോസ് പറഞ്ഞു. പോലീസ് നടത്തുന്ന അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടന്ന പരിശോധക്കിടെയായിരുന്നു പി.കെ ബുജൈർ പിടിയിലായത്.

ഇന്നലെ വൈകിട്ട് 6.40 ഓടെ കുന്നമംഗലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. വാഹനം പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ ബുജൈർ പ്രകോപിതനാവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുഖത്തടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാർത്തിക് പ്രേമചന്ദ്രനെ തള്ളി ഇരവിപുരത്ത് ‌വിഷ്ണുമോഹൻ ആർഎസ്പി സ്ഥാനാർത്ഥി

കൊല്ലം : ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ യുഡിഎഫിൽ ആർഎസ്പി മത്സരിക്കുന്ന ഇരവിപുരം...

‘ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല; നിയമ പിന്‍ബലമുള്ള കേരള നേറ്റിവിറ്റി കാർഡ് ഉടൻ ലഭിക്കും’: മുഖ്യമന്ത്രി

തിരുവനന്തപുരം : ജനിച്ചുവളർന്ന മണ്ണിൽ ഒരാൾക്ക് പോലും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും അത്...

‘മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പ്രഖ്യാപനം’; പ്രചാരണം പിണറായി നയിക്കുമെന്ന് എംഎ ബേബി

(Photo Courtesy : ANI) ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി...